സൺറൈസേഴ്സിൽ നായക മാറ്റം?; അയ്ഡാൻ മാക്രത്തിന് പകരക്കാരൻ പാറ്റ് കമ്മിൻസ്

ഐപിഎൽ ലേലത്തിൽ 20.50 കോടി രൂപ മുടക്കിയാണ് കമ്മിൻസിനെ സൺറൈസേഴ്സ് ടീമിലെത്തിച്ചത്.
സൺറൈസേഴ്സിൽ നായക മാറ്റം?; അയ്ഡാൻ മാക്രത്തിന് പകരക്കാരൻ പാറ്റ് കമ്മിൻസ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിൽ സൺറൈസേഴ്സ് ഹൈദരാബാദ് നായകന് മാറ്റത്തിന് സാധ്യത. ഓസ്ട്രേലിയയെ ലോകകപ്പ് ജേതാക്കളാക്കിയ പാറ്റ് കമ്മിൻസ് പുതിയ നായകനായേക്കും. നിലവിലെ ക്യാപ്റ്റൻ അയ്ഡാൻ മാക്രത്തിന് പകരക്കാരനായാണ് പാറ്റ് കമ്മിൻസ് ഓറഞ്ച് ആർമിയെ നയിക്കാനെത്തുന്നത്.

കഴിഞ്ഞ സീസണിൽ അയ്ഡാൻ മാക്രം നയിച്ച സൺറൈസേഴ്സ് ഐപിഎല്ലിലെ അവസാന സ്ഥാനക്കാരായിരുന്നു. ബാറ്റുകൊണ്ടും കാര്യമായ സംഭാവനകൾ ദക്ഷിണാഫ്രിക്കൻ താരത്തിന് നൽകാൻ കഴിഞ്ഞില്ല. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ 20.50 കോടി രൂപ മുടക്കിയാണ് കമ്മിൻസിനെ സൺറൈസേഴ്സ് ടീമിലെത്തിച്ചത്.

സൺറൈസേഴ്സിൽ നായക മാറ്റം?; അയ്ഡാൻ മാക്രത്തിന് പകരക്കാരൻ പാറ്റ് കമ്മിൻസ്
രഞ്ജി ട്രോഫി സെമി; മുംബൈയ്ക്കും മധ്യപ്രദേശിനും മേൽക്കൈ

ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയിരുന്നു അയ്ഡാൻ മാക്രം. എങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയ കമ്മിൻസിനാണ് സൺറൈസേഴ്സ് നായക സ്ഥാനത്തേയ്ക്ക് പരി​ഗണിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com