കഴിയുന്നതെല്ലാം ചെയ്തു, വിരാട് കോഹ്‌ലി ഐപിഎൽ അർഹിക്കുന്നു: സുരേഷ് റെയ്ന

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ എതിരാളികൾ.
കഴിയുന്നതെല്ലാം ചെയ്തു, വിരാട് കോഹ്‌ലി ഐപിഎൽ അർഹിക്കുന്നു: സുരേഷ് റെയ്ന

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഇത്തവണയും ആദ്യ കിരീടത്തിനായുള്ള ആഗ്രഹത്തിലാണ് ബെം​ഗളൂരു ആരാധകർ. മൂന്ന് തവണ ഫൈനൽ കളിച്ചെങ്കിലും ഒരു തവണ പോലും റോയൽ ചലഞ്ചേഴ്സിന് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ആദ്യ സീസൺ മുതൽ ബെം​ഗളൂരുവിൽ കളിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ സൂപ്പർ താരത്തിന് ഐപിഎൽ ട്രോഫി അർഹിക്കുന്നുവെന്ന് പറയുകയാണ് മുൻ താരം സുരേഷ് റെയ്ന.

ഇന്ത്യൻ ടീമിനായും റോയൽ ചലഞ്ചേഴ്സിനായും കഴിയുന്നതെല്ലാം കോഹ്‌ലി ചെയ്തിട്ടുണ്ട്. ഇരുടീമുകളിലും കോഹ്‌ലി വലിയ നേട്ടങ്ങൾ ഉണ്ടാക്കി. ഇനി ബെം​ഗളൂരു ആരാധകർക്കായി ഒരു ഐപിഎൽ കിരീടം നേടുകയാണ് താരത്തിന്റെ കരിയറിൽ ബാക്കിയുള്ളത്. കോഹ്‌ലി അത് അർഹിക്കുന്നുണ്ടെന്നും സുരേഷ് റെയ്ന വ്യക്തമാക്കി.

കഴിയുന്നതെല്ലാം ചെയ്തു, വിരാട് കോഹ്‌ലി ഐപിഎൽ അർഹിക്കുന്നു: സുരേഷ് റെയ്ന
ട്വന്റി 20 ക്രിക്കറ്റിൽ പുതുചരിത്രം; വേഗതയേറിയ സെഞ്ച്വറിയുമായി നമീബിയൻ താരം

ഇന്ത്യൻ ടീമിൽ നിന്ന് താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ താരം തിരികെ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ എതിരാളികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com