ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി അശ്വിന്റെ തേരോട്ടം, ഒപ്പം കുല്‍ദീപും; വിജയം 192 റണ്‍സ് അകലെ

ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ അഞ്ചും കുല്‍ദീപ് നാലും വിക്കറ്റ് വീതം വീഴ്ത്തി
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി അശ്വിന്റെ തേരോട്ടം, ഒപ്പം കുല്‍ദീപും; വിജയം 192 റണ്‍സ് അകലെ

റാഞ്ചി: നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്ത്യ. നാലാം ടെസ്റ്റിൽ വിജയിക്കാന്‍ ഇനി ഇന്ത്യയ്ക്ക് 192 റണ്‍സ് വേണം. രവിചന്ദ്രന്‍ അശ്വിനും കുല്‍ദീപ് യാദവും ചേര്‍ന്ന് നടത്തിയ വിക്കറ്റ് വേട്ടയാണ് ഇംഗ്ലീഷ് പടയെ ചെറിയ സ്‌കോറിന് എറിഞ്ഞൊതുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ അഞ്ചും കുല്‍ദീപ് നാലും വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ 307 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സെടുത്ത് 46 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് പക്ഷേ ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ വീണു. അഞ്ച് വിക്കറ്റ് പിഴുതെറിഞ്ഞ് അശ്വിനാണ് ഇന്ത്യന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി അശ്വിന്റെ തേരോട്ടം, ഒപ്പം കുല്‍ദീപും; വിജയം 192 റണ്‍സ് അകലെ
റാഞ്ചി ടെസ്റ്റിൽ പോരാട്ടം കടുക്കുന്നു; രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് തകർച്ച

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതലെ വിക്കറ്റ് നഷ്ടമായി. ബെന്‍ ഡക്കറ്റ് (15), ഒലി പോപ്പ് (0), ജോ റൂട്ട് (11) എന്നിവരെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കി. പിടിച്ചുനിന്ന ഓപ്പണര്‍ സാക്ക് ക്രൗളി അര്‍ദ്ധ സെഞ്ച്വറി തികച്ചു. എന്നാല്‍ 60 റണ്‍സെടുത്ത ക്രൗളിയെ കുല്‍ദീപ് യാദവ് പുറത്താക്കി. പിന്നാലെ നാല് റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ കൂടെ കുല്‍ദീപ് പുറത്താക്കി.

ജോണി ബെയര്‍സ്‌റ്റോ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 30 റണ്‍സെടുത്ത് മടങ്ങി. ടോം ഹാര്‍ട്‌ലിയെയും (7) ഒല്ലി റോബിന്‍സണെയും (0) മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. പൊരുതാന്‍ ശ്രമിച്ച ബെന്‍ ഫോക്‌സിനെ (17) സ്വന്തം പന്തില്‍ തന്നെ അശ്വിന്‍ പിടികൂടി. അവസാനക്കാരനായി ഇറങ്ങിയ ജെയിംസ് ആന്‍ഡേഴ്‌സണെ (0) ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ തന്നെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com