റാഞ്ചിയിലും ജയ്‌സ്‌വാള്‍ രക്ഷകന്‍; അര്‍ദ്ധ സെഞ്ച്വറി നേടി സ്വന്തമാക്കിയത് മറ്റൊരു റെക്കോര്‍ഡ്

73 റണ്‍സെടുത്ത ജയ്‌സ്‌വാളിനെ ശുഐബ് ബഷീര്‍ മടക്കുകയായിരുന്നു
റാഞ്ചിയിലും ജയ്‌സ്‌വാള്‍ രക്ഷകന്‍; അര്‍ദ്ധ സെഞ്ച്വറി നേടി സ്വന്തമാക്കിയത് മറ്റൊരു റെക്കോര്‍ഡ്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 219 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 353 റണ്‍സ് പിന്തുടരുന്ന ഇന്ത്യ നിലവില്‍ 134 റണ്‍സ് പിറകിലാണ്. റാഞ്ചിയിലും ഇന്ത്യയ്ക്ക് രക്ഷയായി എത്തിയത് യശസ്വി ജയ്‌സ്‌വാളിന്റെ ഇന്നിങ്‌സാണ്. 73 റണ്‍സെടുത്ത താരത്തെ ശുഐബ് ബഷീര്‍ മടക്കുകയായിരുന്നു.

റാഞ്ചിയിലും ജയ്‌സ്‌വാള്‍ രക്ഷകന്‍; അര്‍ദ്ധ സെഞ്ച്വറി നേടി സ്വന്തമാക്കിയത് മറ്റൊരു റെക്കോര്‍ഡ്
ശുഐബ് ബഷീറിന് നാല് വിക്കറ്റ്; സ്പിന്നിന് മുന്നില്‍ വട്ടം കറങ്ങി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ റാഞ്ചിയില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ പരമ്പരയില്‍ 600 റണ്‍സ് തികച്ചിരിക്കുകയാണ് ജയ്‌സ്‌വാള്‍. ഇതോടെ മറ്റൊരു റെക്കോര്‍ഡും താരം സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി ഒരു ബൈലാറ്ററല്‍ ടെസ്റ്റ് പരമ്പരയില്‍ 600ലധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന ബഹുമതിയാണ് ജയ്‌സ്‌വാള്‍ സ്വന്തമാക്കിയത്.

സുനില്‍ ഗവാസ്‌കര്‍, ദിലിപ് സര്‍ദേശായി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ജയ്‌സ്‌വാളിന് മുന്‍പ് ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ സര്‍ദേശായി ഒഴികെയുള്ള താരങ്ങള്‍ രണ്ടുതവണയാണ് 600 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com