നാലാം ടെസ്റ്റ് കളിക്കുക മുകേഷ് കുമാർ അല്ല; സിറാജിനൊപ്പം അരങ്ങേറ്റത്തിനൊരുങ്ങി ആകാശ് ദീപ്

അവസാന മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങിയേക്കും
നാലാം ടെസ്റ്റ് കളിക്കുക മുകേഷ് കുമാർ അല്ല; സിറാജിനൊപ്പം അരങ്ങേറ്റത്തിനൊരുങ്ങി ആകാശ് ദീപ്

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പേസർ മുകേഷ് കുമാറിന്റെ മടങ്ങി വരവ് ഉണ്ടാകില്ല. പകരം ബം​ഗാൾ പേസർ ആകാശ് ദീപ് ഇന്ത്യൻ നിരയിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. മുകേഷ് കുമാറിനൊപ്പം ബം​ഗാൾ ടീമിൽ കളിച്ച താരമാണ് ആകാശ് ദീപ്. ഇം​ഗ്ലണ്ട് ലയൺസിനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനമാണ് ആകാശ് ദീപിന് തുണയായത്. രണ്ട് മത്സരങ്ങളിൽ നിന്നായി താരം 10 വിക്കറ്റുകൾ വീഴ്ത്തി.

പരമ്പരയിൽ കൂടുതൽ വിക്കറ്റെടുത്തത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ്. 17 വിക്കറ്റുകളാണ് താരം പരമ്പരയിൽ ഇതുവരെ വീഴ്ത്തിയത്. എങ്കിലും തുടർച്ചയായ മത്സരങ്ങളുടെ ആധിക്യം കാരണം ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. മധ്യനിര ബാറ്റർ കെ എൽ രാഹുലും പരമ്പരയിൽ ഇനി കളിക്കില്ല.

നാലാം ടെസ്റ്റ് കളിക്കുക മുകേഷ് കുമാർ അല്ല; സിറാജിനൊപ്പം അരങ്ങേറ്റത്തിനൊരുങ്ങി ആകാശ് ദീപ്
പഠിക്കണമെങ്കിൽ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഇന്ത്യൻ താരം കമന്റിടണമെന്ന് ഫാൻ​ ഗേൾ; ഒടുവിൽ സംഭവിച്ചത്

രാഹുലിന് പകരക്കാരനായി രജത് പാട്ടിദാർ ടീമിൽ തുടർന്നേക്കും. കഴി‍ഞ്ഞ രണ്ട് മത്സരങ്ങളിലും പാട്ടിദാർ മോശം പ്രകടനമാണ് പുറത്തെടുത്തത്. അടുത്ത മത്സരത്തിൽ തിരിച്ചുവരവിന് സാധിച്ചില്ലെങ്കിൽ താരത്തിന് തിരിച്ചടിയായേക്കും. എങ്കിൽ അവസാന മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com