രഞ്ജി ട്രോഫി ക്രിക്കറ്റ്; ഇന്നിംഗ്സ് ജയത്തിൽ കണ്ണും നട്ട് കേരളം

ഒരു ഘട്ടത്തിൽ മൂന്നിന് 43 എന്ന് ആന്ധ്ര തകർന്നിരുന്നു.
രഞ്ജി ട്രോഫി ക്രിക്കറ്റ്; ഇന്നിംഗ്സ് ജയത്തിൽ കണ്ണും നട്ട് കേരളം

വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ ഇന്നിം​ഗ്സ് ജയം ലക്ഷ്യമിട്ട് കേരളം. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഉച്ചഭഷണത്തിന് പിരിയുമ്പോൾ ആന്ധ്ര മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. 50 റണ്‍സുമായി അശ്വിന്‍ ഹെബ്ബാർ, 25 റൺസുമായി കരണ്‍ ഷിന്‍ഡെ എന്നിവരാണ് ക്രീസിൽ. കേരളത്തിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് മറികടക്കാൻ ആന്ധ്രയ്ക്ക് ഇനി 142 റൺസ് കൂടെ വേണം.

നാലാം ദിനം 19-1 എന്ന സ്കോറിൽ നിന്നാണ് ആന്ധ്ര ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. 13 റൺസെടുത്ത മഹീപ് കുമാറിനെയും ഒരു റൺസെടുത്ത ക്യാപ്റ്റന്‍ റിക്കി ബൂയിയുടെയും വിക്കറ്റുകൾ ഇന്ന് ആന്ധ്രയ്ക്ക് നഷ്ടമായി. ഒരു ഘട്ടത്തിൽ മൂന്നിന് 43 എന്ന് ആന്ധ്ര തകർന്നിരുന്നു. കേരളത്തിനായി എന്‍ പി ബേസിൽ രണ്ടും വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി ക്രിക്കറ്റ്; ഇന്നിംഗ്സ് ജയത്തിൽ കണ്ണും നട്ട് കേരളം
പന്ത് സ്റ്റമ്പിൽ കൊള്ളില്ല, എന്നിട്ടും ഔട്ട് വിളിച്ചു; രാജ്കോട്ടിൽ ഡിആർഎസ് വിവാദം

ഒന്നാം ഇന്നിം​ഗ്സിൽ ആന്ധ്ര 272 റൺസെടുത്ത് പുറത്തായിരുന്നു. ഇതിന് മറുപടിയായി കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 514 റൺസെടുത്ത് ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു. അക്ഷയ് ചന്ദ്രൻ 184ഉം സച്ചിൻ ബേബി 113ഉം റൺസെടുത്ത് പുറത്തായി. 242 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സിൽ കേരളം നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com