ആൻഡേഴ്സനെതിരെ ഹാട്രിക് സിക്സ്, ജയ്സ്വാളിന് രണ്ടാം ഇരട്ട സെഞ്ച്വറി; ഇംഗ്ലണ്ടിന് ലക്ഷ്യം 557

68 റൺസെടുത്ത സർഫറാസ് ഖാനായിരുന്നു ജയ്സ്വാളിനൊപ്പം ക്രീസിൽ.
ആൻഡേഴ്സനെതിരെ ഹാട്രിക് സിക്സ്, ജയ്സ്വാളിന് രണ്ടാം ഇരട്ട സെഞ്ച്വറി; ഇംഗ്ലണ്ടിന് ലക്ഷ്യം 557

രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് 557 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസെടുത്ത് ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറിയും സർഫറാസ് ഖാൻ അർദ്ധ സെഞ്ച്വറിയും നേടി. കരിയറിലെ ജയ്സ്വാളിന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയാണിത്.

മത്സരത്തിൽ യശസ്വി ജയ്സ്വാൾ ഇം​ഗ്ലീഷ് വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണെ ഹാട്രിക് സിക്സും പറത്തി. ഉച്ചഭഷണത്തിന് പിന്നാലെ ഇന്ത്യ ബാറ്റിം​ഗിന് ജയ്സ്വാളിന്റെ കടന്നാക്രമണം. മത്സരത്തിന്റെ 85-ാം ഓവറിലാണ് സംഭവം. ആദ്യ പന്തിൽ റൺസെന്നും നേടാൻ ജയ്സ്വാളിന് കഴിഞ്ഞില്ല.

ആൻഡേഴ്സനെതിരെ ഹാട്രിക് സിക്സ്, ജയ്സ്വാളിന് രണ്ടാം ഇരട്ട സെഞ്ച്വറി; ഇംഗ്ലണ്ടിന് ലക്ഷ്യം 557
സച്ചിൻ ബേബിക്ക് വീണ്ടും സെഞ്ച്വറി, അക്ഷയ് ചന്ദ്രൻ സെഞ്ച്വറിക്കരികെ; രഞ്ജിയിൽ കേരളത്തിന് ലീഡ്

രണ്ടാം പന്തിൽ യോർക്കറിന് ആൻഡേഴ്സൺ ശ്രമിച്ചെങ്കിലും ലോ ഫുൾഡോസായി. പന്ത് ജയ്സ്വാൾ ഡീപ് സ്ക്വയർ ലെ​ഗിന് മുകളിലൂടെ പായിച്ചു. മൂന്നാം പന്തിലെ ജെയിംസ് ആൻഡേഴ്സന്റെ ഫുള്ളർ ജയ്സ്വാൾ എക്സ്ട്രാ കവറിന് മുകളിലൂടെയാണ് പറത്തിയത്. നാലാം പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് അൽപ്പം വൈഡായാണ് വന്നത്. നേരെ സ്ട്രൈറ്റ് ഏരിയയിലേക്കാണ് ഈ പന്ത് ജയ്സ്വാൾ അടിച്ചത്. ഈ പന്തിൽ ജയ്സ്വാൾ തന്റെ ഹാട്രിക് സിക്സും പൂർത്തിയാക്കി.

അടുത്ത രണ്ട് പന്തിൽ മൂന്ന് റൺസ് കൂടെ നേടിയതോടെ ഓവറിൽ 21 റൺസ് പിറന്നു. തനിക്കെതിരെ ഹാട്രിക് സിക്സ് നേടിയ ജയ്സ്വാളിനെ അഭിനന്ദിക്കാനും ആൻഡേഴ്സൺ മറന്നില്ല. പിന്നാലെ 231 പന്തിലാണ് ജയ്സ്വാൾ തന്റെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി. 236 പന്തിൽ 14 ഫോറും 12 സിക്സും സഹിതം 231 റൺസെടുത്ത ജയ്സ്വാൾ പുറത്താകാതെ നിന്നു. 68 റൺസെടുത്ത സർഫറാസ് ഖാനായിരുന്നു ജയ്സ്വാളിനൊപ്പം ക്രീസിൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com