സെഞ്ച്വറിക്കരികെ ​ഗിൽ റൺഔട്ട്, ആദ്യ സിക്സ് അടിച്ച് കുൽദീപ്; ഇന്ത്യ വമ്പൻ ലീഡിലേക്ക്

ജയ്സ്വാൾ 149 റൺസോടെ ക്രീസിലുണ്ട്.
സെഞ്ച്വറിക്കരികെ ​ഗിൽ റൺഔട്ട്, ആദ്യ സിക്സ് അടിച്ച് കുൽദീപ്; ഇന്ത്യ വമ്പൻ ലീഡിലേക്ക്

രാജ്കോട്ട്: ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ലീഡ് നിലവിൽ 440ൽ എത്തി. സെഞ്ച്വറിക്കരികെ 91 റൺസുമായി ശുഭ്മാൻ ​ഗിൽ റൺഔട്ടായി.

27 റൺസെടുത്ത കുൽദീപ് യാദവിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. അന്താരാഷ്ട്ര കരിയറിലെ ആദ്യ സിക്സ് അടിച്ചാണ് ​കുൽദീപ് പുറത്തായത്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ യശസ്വി ജയ്സ്വാളും സർഫ്രാസ് ഖാനുമാണ് ക്രീസിൽ. ഇന്നലെ റിട്ടയർ ഹർട്ടായ ജയ്സ്വാൾ ​ഗിൽ പുറത്തായപ്പോൾ ക്രീസിലെത്തി.

സെഞ്ച്വറിക്കരികെ ​ഗിൽ റൺഔട്ട്, ആദ്യ സിക്സ് അടിച്ച് കുൽദീപ്; ഇന്ത്യ വമ്പൻ ലീഡിലേക്ക്
രവിചന്ദ്രൻ അശ്വിൻ തിരിച്ചെത്തുന്നു; നാലാം ദിവസം ഇന്ത്യയ്ക്കൊപ്പം ചേരും

ആദ്യ സെഷൻ പിരിയുമ്പോൾ ജയ്സ്വാൾ 149 റൺസോടെ ക്രീസിലുണ്ട്. 22 റൺസുമായി സർഫറാസ് ഖാനാണ് ജയ്സ്വാളിന് കൂട്ട്. ഒന്നര ദിവസത്തോളം മത്സരം ബാക്കി നിൽക്കെ പരമാവധി ലീഡ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com