അക്ഷയ് ചന്ദ്രൻ 146 നോട്ട് ഔട്ട്; രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ

രണ്ടാം സെഷനിൽ 58 സൽമാൻ നിസാറിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.
അക്ഷയ് ചന്ദ്രൻ 146 നോട്ട് ഔട്ട്; രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ

വിശാഖപട്ടണം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിനം രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ കേരളം അഞ്ച് വിക്കറ്റിന് 443 റൺസെന്ന നിലയിലാണ്. അക്ഷയ് ചന്ദ്രൻ 146 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്.

ഒന്നാം ഇന്നിം​ഗ്സിൽ കേരളത്തിന് ഇപ്പോൾ 171 റൺസിന്റെ ലീഡുണ്ട്. രാവിലെ സച്ചിൻ ബേബിയും കേരളത്തിനായി സെഞ്ച്വറി നേടിയിരുന്നു. 113 റൺസെടുത്താണ് സച്ചിൻ പുറത്തായത്. രണ്ടാം സെഷനിൽ 58 സൽമാൻ നിസാറിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

അക്ഷയ് ചന്ദ്രൻ 146 നോട്ട് ഔട്ട്; രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ
ലോകകപ്പ് നഷ്ടമായിട്ടും കിഷൻ ടീമിനൊപ്പം തുടർന്നു; രഞ്ജി കളിക്കാത്തതിൽ വിശദീകരണം

ചായയ്ക്ക് പിരിയുമ്പോൾ അക്ഷയ്ക്കൊപ്പം മുഹമ്മദ് അസ്ഹറുദീനാണ് ക്രീസിൽ. ഒമ്പത് റൺസാണ് അസ്ഹറുദീന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്സിൽ 272 റൺസാണ് ആന്ധ്രയുടെ സ്കോർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com