ഡക്കറ്റിന് സെഞ്ച്വറി, മറുപടി 200 കടന്നു; ഇംഗ്ലീഷ് ആക്രമണത്തില്‍ വിറച്ച് ഇന്ത്യ

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
ഡക്കറ്റിന് സെഞ്ച്വറി, മറുപടി 200 കടന്നു; ഇംഗ്ലീഷ് ആക്രമണത്തില്‍ വിറച്ച് ഇന്ത്യ

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ മറുപടിയുമായി ഇംഗ്ലീഷ് പട. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്. ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് വെറും 35 ഓവറിനുള്ളിലാണ് 200 കടന്നത്.

സെഞ്ച്വറിയടിച്ച് മുന്നേറുന്ന ബെന്‍ ഡക്കറ്റിന്റെ നിര്‍ണായക ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് കരുത്തായത്. 133 റണ്‍സെടുത്ത ഡക്കറ്റും ഒന്‍പത് റണ്‍സുമായി റൂട്ടുമാണ് ക്രീസിലുള്ളത്. സാക് ക്രൗളി (15), ഒലി പോപ്പ് (39) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സിന്റെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് ധ്രുവ് ജുറേലും രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയും മികച്ച സംഭാവന നല്‍കി.

രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. രണ്ടാംദിനം 326-5 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. റൂട്ടിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങുന്നത്. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.

ഡക്കറ്റിന് സെഞ്ച്വറി, മറുപടി 200 കടന്നു; ഇംഗ്ലീഷ് ആക്രമണത്തില്‍ വിറച്ച് ഇന്ത്യ
രാജ്‌കോട്ടില്‍ ഇന്ത്യ 445ന് പുറത്ത്; തിരിച്ചടിച്ച് ഇംഗ്ലീഷ് പട, ഡക്കറ്റിന് അര്‍ദ്ധ സെഞ്ച്വറി

പിന്നാലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുല്‍ദീപ് യാദവും (4) പുറത്തായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ആര്‍ അശ്വിന്‍-ധ്രുവ് ജുറേല്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ജുറേല്‍ 46 റണ്‍സെടുത്ത് പുറത്തായി. രെഹാന്‍ അഹമ്മദിന്റെ പന്തില്‍ ഫോക്സിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 37 റണ്‍സുമായി അശ്വിനും മടങ്ങിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നിരുന്നു. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. റെഹാന്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്സന്‍, ടോം ഹാര്‍ട്ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com