'എന്റെ പിഴവാണ്, അവന്‍ നന്നായി കളിച്ചു'; സര്‍ഫറാസിന്റെ റണ്ണൗട്ടില്‍ കുറ്റസമ്മതം നടത്തി ജഡേജ

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് തിളങ്ങിയത്
'എന്റെ പിഴവാണ്, അവന്‍ നന്നായി കളിച്ചു'; സര്‍ഫറാസിന്റെ റണ്ണൗട്ടില്‍ കുറ്റസമ്മതം നടത്തി ജഡേജ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടായത് വളരെയധികം ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സെടുത്താണ് പുറത്തായത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ച്വറിയടിച്ച് മുന്നേറിയ താരത്തിന് മുന്നില്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ എത്തുകയായിരുന്നു.

രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകില്‍ സര്‍ഫറാസ് റണ്ണൗട്ടായത് പിന്നീട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ കുറ്റം സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജഡേജ. 'സര്‍ഫറാസ് ഖാനോട് വിഷമം തോന്നുന്നു. അത് എന്റെ തെറ്റായ 'കോള്‍' ആയിരുന്നു. അവന്‍ നന്നായി കളിച്ചു', ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെ ആറാമനായി ക്രീസിലെത്തിയ സര്‍ഫറാസ് 48 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ സര്‍ഫറാസിനെ തേടിയെത്തിയിരുന്നു.

ജഡേജയ്ക്കൊപ്പം മികച്ച പിന്തുണ നല്‍കിയ സര്‍ഫറാസ് ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നതിന് പിന്നാലെയാണ് കൂടാരം കയറിയത്. ജെയിംസ് ആന്‍ഡേഴ്സന്റെ പന്ത് മിഡോണിലേക്ക് തട്ടിയിട്ട ജഡേജ സിംഗിളിനായി ശ്രമിച്ചു. സര്‍ഫറാസ് ഓടിത്തുടങ്ങിയെങ്കിലും ജഡേജ വേഗം ക്രീസിലേക്ക് തിരിച്ചുകയറി. മുന്നോട്ട് ഓടിത്തുടങ്ങിയ സര്‍ഫറാസ് തിരിഞ്ഞോടാന്‍ ശ്രമിച്ചെങ്കിലും മാര്‍ക് വുഡിന്റെ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടായി.

'എന്റെ പിഴവാണ്, അവന്‍ നന്നായി കളിച്ചു'; സര്‍ഫറാസിന്റെ റണ്ണൗട്ടില്‍ കുറ്റസമ്മതം നടത്തി ജഡേജ
ജഡേജയുടെ അശ്രദ്ധ; മിഷന്‍ പൂര്‍ത്തിയാക്കും മുന്‍പ് കൂടാരം കയറി സര്‍ഫറാസ്, ക്യാപ്പെറിഞ്ഞ് ക്യാപ്റ്റന്‍

സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച സര്‍ഫറാസ് ദൗത്യം പൂര്‍ത്തിയാക്കാനാവാതെയാണ് മടങ്ങിയത്. അനാവശ്യ റണ്ണൗട്ടില്‍ ദേഷ്യപ്പെട്ട് ഡ്രെസിങ് റൂമിലിരിക്കുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ക്യാപ് വലിച്ചെറിയുകയും ചെയ്തു. എല്ലാ ഇന്ത്യന്‍ ആരാധകരുടെയും വികാരമാണ് അപ്പോള്‍ രോഹിത് പ്രകടിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. ജഡേജയുടെ സ്വാര്‍ത്ഥതയാണ് സര്‍ഫറാസിന്റെ വിക്കറ്റ് തുലച്ചതെന്നും ചിലര്‍ ആരോപിച്ച് രംഗത്തെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com