ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ വിജയികളെ പ്രവചിച്ച് സൗരവ് ഗാംഗുലി

ട്വന്റി 20 ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമിനെയും ഗാംഗുലി പ്രവചിച്ചു.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ വിജയികളെ പ്രവചിച്ച് സൗരവ് ഗാംഗുലി

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിം​ഗ്സിൽ 246 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 436 റൺസെടുത്തു. 190 റൺസ് ലീഡാണ് ഇന്ത്യ നേടിയത്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ പൊരുതി നിന്ന ഇംഗ്ലണ്ട് ആറിന് 316 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഒലി പോപ്പിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ. എന്നാൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ വിജയികളെ പ്രവചിക്കുകയാണ് സൗരവ് ഗാംഗുലി.

പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന് ഗാംഗുലി പറഞ്ഞു. എന്നാൽ ഇന്ത്യൻ വിജയം 4-0ത്തിനാണോ അതോ 5-0ത്തിനാണോ എന്നാണ് അറിയേണ്ടത്. എല്ലാ മത്സരത്തിന്റെയും ഫലം ഒരുപോലെയാവും. ഇം​ഗ്ലണ്ടിന് വിജയിക്കണമെങ്കിൽ അവർ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കണം. 250 റൺസ് കൊണ്ട് ഒരു ടീമിനും ഇന്ത്യയിൽ ജയിക്കാൻ കഴിയില്ല. കുറഞ്ഞത് 350-400 റൺസ് ഇന്ത്യൻ മണ്ണിൽ വിജയിക്കാൻ ആവശ്യമെന്നും ഗാംഗുലി പ്രതികരിച്ചു.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ വിജയികളെ പ്രവചിച്ച് സൗരവ് ഗാംഗുലി
പരാജയപ്പെട്ട ഫുട്ബോൾ താരം, പക്ഷേ മികച്ച പരിശീലകൻ; ജോസ് മൗറീഞ്ഞോയ്ക്ക് പിറന്നാൾ

മറ്റൊരു പ്രവചനവും ഇന്ത്യൻ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന ഗാംഗുലി നടത്തി. ട്വന്റി 20 ലോകകപ്പ് നേടാൻ കൂടുതൽ സാധ്യതയുള്ളത് ഇന്ത്യയ്ക്കാണ്. ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തി. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ടീം ഫൈനലിൽ പരാജയപ്പെടുമെന്ന് കരുതിയില്ല. എങ്കിലും സ്പോർട്സിൽ ഇത് സംഭവിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com