ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നറായിട്ടും അവഗണിക്കുകയാണ്, ലോകകപ്പ് ടീമിൽ അവനുണ്ടാവണം: ഹർഭജൻ സിങ്

'രണ്ടാമത്തെ മികച്ച സ്പിന്നറായി ഞാൻ രവീന്ദ്ര ജഡേജയെ തിരഞ്ഞെടുക്കും'
ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നറായിട്ടും അവഗണിക്കുകയാണ്, ലോകകപ്പ് ടീമിൽ അവനുണ്ടാവണം: ഹർഭജൻ സിങ്

ന്യൂഡൽഹി: ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം ഹർഭജൻ സിങ്. രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നർ ചഹലാണെന്നും അദ്ദേഹത്തെ അവഗണിക്കുകയാണെന്നും ഹർഭജൻ സിങ് പറഞ്ഞു. യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള മൂന്ന് മികച്ച സ്പിന്നർമാരെ തിരഞ്ഞെടുക്കണമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സ്പിന്നർമാരിൽ ചഹലിനെ ഞാൻ ആദ്യം തിരഞ്ഞെടുക്കും. അദ്ദേഹം അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. അതിന്റെ കാരണമെന്താണെന്ന് ഒരുപക്ഷേ അദ്ദേഹത്തിനും അറിയുന്നുണ്ടാവില്ല. പക്ഷേ ഇന്ത്യയിൽ ഇന്നും ചഹലിനേക്കാൾ മികച്ചതും ധീരനുമായ ഒരു ലെഗ് സ്പിന്നർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ മനസ് വളരെ മൂർച്ചയേറിയതാണ്. രണ്ടാമത്തെ സ്പിന്നറായി ഞാൻ രവീന്ദ്ര ജഡേജയെ പറയും. ഓഫ് സ്പിന്നറായി വാഷിങ്ടൺ സുന്ദറിനെയും ടീമിൽ ആവശ്യമുണ്ട്', ഹർഭജൻ സിങ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നറായിട്ടും അവഗണിക്കുകയാണ്, ലോകകപ്പ് ടീമിൽ അവനുണ്ടാവണം: ഹർഭജൻ സിങ്
2023ൽ ടോപ് സ്‌കോറര്‍, മറഡോണ പുരസ്കാരം; പുതുവർഷത്തിൽ വീണ്ടും തിളങ്ങാൻ റൊണാള്‍ഡോ

'ടി20 ലോകകപ്പിൽ, പ്രത്യേകിച്ച് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും സ്പിന്നിന് വളരെ പ്രാധാന്യമുള്ള പിച്ചായിരിക്കുമെന്നും ഹർഭജൻ പറഞ്ഞു. പല അവസരങ്ങളിലും വെസ്റ്റ് ഇൻഡീസിൽ പോയിട്ടുണ്ട്. സ്പിന്നർമാർക്ക് എപ്പോഴും എന്തെങ്കിലും ആനുകൂല്യം അവിടെ ലഭിക്കാറുണ്ട്. ടീമിനെ തിരഞ്ഞെടുക്കുന്നത് സാഹചര്യങ്ങൾ കണക്കിലെടുത്തിട്ട് വേണം. നിങ്ങളുടെ ടീമിൽ മൂന്ന് സ്പിന്നർമാരെങ്കിലും വേണം', ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com