ന്യൂസീലാൻഡ്-പാകിസ്താൻ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

പരമ്പരയിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളാണുള്ളത്.
ന്യൂസീലാൻഡ്-പാകിസ്താൻ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഓക്ലാൻഡ്: പാകിസ്താന്റെ ന്യൂസിലാൻഡ് പര്യടനത്തിന് ഇന്ന് തുടക്കമാകും. പരമ്പരയിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളാണുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ശരാശരി പ്രകടനത്തിന് ശേഷമാണ് ന്യൂസിലാൻഡ് കളത്തിലിറങ്ങുന്നത്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പാകിസ്താൻ പരാജയപ്പെട്ടു.

ന്യൂസീലാൻഡ്-പാകിസ്താൻ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ; ഒസസൂനയെ തകർത്ത് ബാഴ്സലോണ

പുതിയ പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ഇരു ടീമുകൾക്കും വിജയമാണ് ആവശ്യം. കെയ്ൻ വില്യംസൺ നായകനായ കിവിസ് നിരയിൽ ഡാരൽ മിച്ചൽ, ​ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റർ, ടിം സൗത്തി തുടങ്ങിയ പ്രമുഖർ എല്ലാവരുമുണ്ട്. മറുവശത്ത് ഷഹീൻ ഷാ അഫ്രീദി നായകനായ ശേഷം പാകിസ്താൻ ആദ്യമായി ഒരു പരമ്പരയ്ക്ക് ഇറങ്ങുകയാണ്.

ന്യൂസീലാൻഡ്-പാകിസ്താൻ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
എഎഫ്സി ഏഷ്യൻ കപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ മത്സരം നാളെ

ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഹാരിസ് റൗഫ് എന്നിവർ ഒരു വിജയത്തിന് ആ​ഗ്രഹിക്കുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയ അമീർ ജമാലും ന്യൂസിലാൻഡ് പരമ്പരയില്‍ കളിക്കും. ഇന്ന് രാവിലെ 11.30നാണ് ആദ്യ മത്സരത്തിന് തു‌ടക്കമാകുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com