ധോണിയ്ക്കൊപ്പമെത്താൻ രോഹിത്; അഫ്ഗാൻ പരമ്പര തൂത്തുവാരണം

ധോണിയ്ക്കൊപ്പമെത്താൻ രോഹിത്; അഫ്ഗാൻ പരമ്പര തൂത്തുവാരണം

2022ലെ ടി20 ലോകകപ്പ് സെമിക്ക് ശേഷം ആദ്യമായാണ് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യയ്ക്കായി കുട്ടിക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്.

മൊഹാലി: അഫ്​ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പര നാളെ ആരംഭിക്കുകയാണ്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് അഫ്​ഗാനെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ കളിക്കുന്നത്. പരമ്പര തൂത്തുവാരിയാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ തേടിയെത്തുക അപൂർവ്വ നേട്ടം. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച റെക്കോർഡ് രോഹിത് സ്വന്തമാക്കും. സാക്ഷാൽ ധോണിയുടെ നേട്ടത്തിന് ഒപ്പമെത്താനും രോഹിതിന് സാധിക്കും.

72 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ധോണി 42 എണ്ണത്തിൽ വിജയം നേടി. രോഹിതിന് ആകെ 39 വിജയങ്ങൾ ഉണ്ട്. ഇതിനായി വേണ്ടി വന്നത് വെറും 51 മത്സരങ്ങളാണ്. 50 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച വിരാട് കോഹ്‌ലിക്ക് 30 എണ്ണത്തിൽ വിജയം നേടാൻ കഴിഞ്ഞു. 16 മത്സരങ്ങളിൽ നിന്ന് 10 വിജയം നേടാൻ ഹാർദ്ദിക് പാണ്ഡ്യയ്ക്കും കഴിഞ്ഞു.

ധോണിയ്ക്കൊപ്പമെത്താൻ രോഹിത്; അഫ്ഗാൻ പരമ്പര തൂത്തുവാരണം
ഐപിഎൽ മാർച്ച് 22 മുതൽ?; വേദി മാറ്റം ഉണ്ടാകില്ലെന്ന് സൂചന

2022ലെ ടി20 ലോകകപ്പ് സെമിക്ക് ശേഷം ആദ്യമായാണ് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യയ്ക്കായി കുട്ടിക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. അന്ന് ഇന്ത്യ ഇം​ഗ്ലണ്ടിനോട് തോറ്റിരുന്നു. ജൂണിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനും ഇരുവരുടെയും സാന്നിധ്യം ഉണ്ടാകുമെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com