തീ സിറാജ്; ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

രണ്ട് പേർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാനായത്.
തീ സിറാജ്; ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

കേപ്ടൗൺ: സെഞ്ചൂറിയനിലെ കണക്ക് തീർക്കുന്ന പ്രകടനത്തിലൂടെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇന്ത്യ. മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിം​ഗാണ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക നേടിയത് 55 റൺസ് മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. അത് സ്വന്തം മണ്ണിലായെന്നത് ഇരട്ടപ്രഹരമേൽപ്പിച്ചു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിം​ഗ് തിരഞ്ഞെടുത്തു. എയ്ഡാൻ മാക്രത്തെ വീഴ്ത്തി സിറാജ് വരാനിക്കുന്ന വിക്കറ്റ് വേട്ടയുടെ സൂചന നൽകി. പിന്നീട് വന്നവരെല്ലാം വിക്കറ്റ് നഷ്ടപ്പെടുത്താൻ മത്സരിച്ചു. രണ്ട് പേർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാനായത്.

തീ സിറാജ്; ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും; ക്ഷണം ആവശ്യമില്ലെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ്

ടോണി ബെഡിംഗ്ഹാം 12 റൺസെടുത്തു. 15 റൺസെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ടോപ് സ്കോർ. സിറാജിനെ പിന്തുണ നൽകിയ മുകേഷ് കുമാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com