പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നേപ്പാൾ ക്രിക്കറ്റ് താരം കുറ്റക്കാരൻ

2022 ആ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നേപ്പാൾ ക്രിക്കറ്റ് താരം കുറ്റക്കാരൻ

കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലാമിച്ചനെ കുറ്റക്കാരൻ. കാഠ്മണ്ഡു ജില്ല കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജനുവരി 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ താരത്തിന് ശിക്ഷ വിധിക്കും. നിലവിൽ ജാമ്യത്തിലായിരുന്ന താരത്തിനെ കോടതി വിധിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബറിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന ഏഷ്യ കപ്പിൽ നേപ്പാൾ ടീമിൽ സന്ദീപ് കളിച്ചിരുന്നു. 2022 ആ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽവെച്ച് 23കാരനായ സന്ദീപ് പീഡിപ്പിച്ചെന്ന് പെൺകുട്ടി പരാതി നൽകി. താരം അറസ്റ്റിലായെങ്കിലും ജനുവരിയിൽ ജാമ്യം ലഭിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നേപ്പാൾ ക്രിക്കറ്റ് താരം കുറ്റക്കാരൻ
ഷമി രണ്ടാം ടെസ്റ്റിനുമില്ല; ആവേശ് പകരക്കാരൻ

കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ താരത്തിന്‍റെ ക്രിക്കറ്റ് കരിയറിനും അവസാനമാകും. 2018ലാണ് സന്ദീപ് നേപ്പാളിനായി അരങ്ങേറ്റം കുറിക്കുന്നത്. നേപ്പാളിനായി വേഗത്തിൽ നൂറു വിക്കറ്റെന്ന നേട്ടം സന്ദീപ് സ്വന്തമാക്കിയിട്ടുണ്ട്. 42 മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നേട്ടം. ഉടൻ തന്നെ താരത്തിന് നേപ്പാൾ ക്രിക്കറ്റിന്റെ വിലക്ക് വന്നേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com