ഗെയ്ക്‌വാദിന് കന്നി സെഞ്ച്വറി; ഓസീസിനെതിരെ 223 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി
ഗെയ്ക്‌വാദിന് കന്നി സെഞ്ച്വറി; ഓസീസിനെതിരെ 223 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ഗുവാഹത്തി: മൂന്നാം ടി20യില്‍ ഓസീസിനെതിരെ 223 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ കന്നി സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 57 പന്തുകളില്‍ നിന്ന് 13 ബൗണ്ടറിയും ഏഴ് സിക്‌സുമടക്കം 123 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു.

ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ടാം ടി20യില്‍ അര്‍ധസെഞ്ച്വറി നേടി തിളങ്ങിയ യശസ്വി ജയ്‌സ്‌വാളിന് രണ്ടാം ഓവറില്‍ തന്നെ മടങ്ങേണ്ടി വന്നു. ആറ് പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത ജയ്‌സ്‌വാളിനെ ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് മാത്യൂ വെയ്ഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വണ്‍ഡൗണായി എത്തിയ ഇഷാന്‍ കിഷന്‍ അക്കൗണ്ട് തുറക്കും മുന്‍പേ തൊട്ടടുത്ത ഓവറില്‍ തന്നെ കൂടാരം കയറി.

ഗെയ്ക്‌വാദിന് കന്നി സെഞ്ച്വറി; ഓസീസിനെതിരെ 223 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ
മൂന്നാം ടി 20; ഓസീസിന് ടോസ്, ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്

അപ്പോഴും ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് ക്രീസിലുറച്ചുനിന്നു. താരത്തിന് പിന്തുണയായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിയതോടെ ഇന്ത്യ മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ ആരോണ്‍ ഹാര്‍ഡിയുടെ പന്തില്‍ സൂര്യകുമാര്‍ യാദവ് പുറത്തായി. 29 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 39 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ വെയ്ഡിന് ക്യാച്ച് നല്‍കിയാണ് പുറത്തായായത്.

സൂര്യകുമാര്‍ യാദവ് പുറത്തായതിന് ശേഷം ഇന്ത്യ ഏറ്റവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നാലാം വിക്കറ്റില്‍ റുതുരാജ്-തിലക് വര്‍മ്മ കൂട്ടുകെട്ട് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 52 പന്തിലാണ് റുതുരാജ് കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 57 പന്തില്‍ 123 റണ്‍സെടുത്ത് ഗെയ്ക്‌വാദും 24 പന്തില്‍ 31 റണ്‍സെടുത്ത് തിലക് വര്‍മ്മയും പുറത്താകാതെ നിന്നു. മാക്‌സ്‌വെല്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com