ഇന്ത്യയ്‌ക്കെതിരായ സെഞ്ച്വറിപ്പോരാട്ടം; റെക്കോര്‍ഡില്‍ ഹിറ്റ്മാനൊപ്പമെത്തി മാക്‌സ്‌വെല്‍

ടി20 ഫോര്‍മാറ്റിലെ നാലാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെയാണ് മാക്‌സ്‌വെല്‍ രോഹിത് ശര്‍മ്മയുടെ റെക്കൊര്‍ഡിനൊപ്പമെത്തിയത്.
ഇന്ത്യയ്‌ക്കെതിരായ സെഞ്ച്വറിപ്പോരാട്ടം; റെക്കോര്‍ഡില്‍ ഹിറ്റ്മാനൊപ്പമെത്തി മാക്‌സ്‌വെല്‍

ഗുവാഹത്തി: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കൊര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡിലാണ് മാക്‌സ്‌വെല്‍ ഹിറ്റ്മാനൊപ്പമെത്തിയത്.

ഇന്ത്യയ്‌ക്കെതിരായ സെഞ്ച്വറിപ്പോരാട്ടം; റെക്കോര്‍ഡില്‍ ഹിറ്റ്മാനൊപ്പമെത്തി മാക്‌സ്‌വെല്‍
ഇന്ത്യയെ തകര്‍ത്തെറിഞ്ഞ 'മാക്‌സ്‌വെല്‍ മാജിക്'; മൂന്നാം ടി20 ഓസീസിന്

ഫോര്‍മാറ്റിലെ നാലാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെയാണ് പുരുഷ ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്. മാക്‌സ്‌വെല്‍ സ്വന്തമാക്കിയ നാല് സെഞ്ച്വറികളില്‍ രണ്ടും ഇന്ത്യയ്‌ക്കെതിരെയായിരുന്നു. ചൊവ്വാഴ്ച ഇന്ത്യയ്‌ക്കെതിരെ നടന്ന മൂന്നാം ടി20യില്‍ 47 പന്തില്‍ മൂന്നക്കം തികച്ച മാക്‌സ്‌വെല്‍ പുരുഷന്മാരുടെ ടി20യില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ആരോണ്‍ ഫിഞ്ചിന്റെയും ജോഷ് ഇംഗ്ലിസിന്റെയും ഒപ്പമെത്തുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com