എന്തുകൊണ്ട് വിരാട് കോഹ്‌ലി തനിക്ക് പ്രിയപ്പെട്ട പങ്കാളി ആകുന്നു; എ ബി ഡിവില്ലേഴ്സിന്റെ മറുപടി

ഇടയ്ക്ക് താനും കോഹ്‌ലിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഡിവില്ലേഴ്സ്
എന്തുകൊണ്ട് വിരാട് കോഹ്‌ലി തനിക്ക് പ്രിയപ്പെട്ട പങ്കാളി ആകുന്നു; എ ബി ഡിവില്ലേഴ്സിന്റെ മറുപടി

കേപ്ടൗൺ: വൈറ്റ് ബോൾ ക്രിക്കറ്റിൽ എ ബി ഡിവില്ലേഴ്സ് എന്നും ബൗളർമാരുടെ പേടി സ്വപ്നമാണ്. ട്വന്റി 20 ക്രിക്കറ്റിൽ മറ്റ് താരങ്ങൾക്ക് സാധിക്കാത്ത ബാറ്റിങ് വിസ്ഫോടനമാണ് ഡിവില്ലേഴ്സ് പുറത്തെടുക്കുന്നത്. ഡിവില്ലേഴ്സിന്റെ ഏറ്റവും മികച്ച പങ്കാളി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയും. ക്രീസിനുള്ളിൽ മാത്രമല്ല ക്രിക്കറ്റിന് പുറത്തും ഇരുവരുടെയും സൗഹൃദം വലുതാണ്.

ഡിവില്ലേഴ്സിന്റെയും കോഹ്‌ലിയുടെയും സ്വഭാവം വ്യത്യസ്തമാണ്. ‌എങ്കിലും ഇരുവരും തമ്മിൽ ​മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തുന്നു. ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഡിവില്ലേഴ്സ്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുമ്പോൾ താൻ ഹാഷിം അംലയ്ക്കൊപ്പം ബാറ്റ് ചെയ്യാൻ ആ​ഗ്രഹിക്കുന്നു. അംലയും താനും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ താൻ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നത് വിരാട് കോഹ്‌ലിക്ക് ഒപ്പമാണ്. തനിക്കും കോഹ്‌ലിക്കും ഒരു ലക്ഷ്യമാണുള്ളത്. മത്സരത്തെ വേ​ഗത്തിൽ എതിർ ടീമിൽ നിന്നും സ്വന്തമാക്കുകയാണ് തന്റെയും കോഹ്‌ലിയുടേയും ലക്ഷ്യം. ഇതാണ് താനും വിരാടും വലിയ കൂട്ടുകെട്ടുകൾ ഉയർത്തിയതിന് കാരണമെന്നും ഡിവില്ലേഴ്സ് വ്യക്തമാക്കി.

ഇടയ്ക്ക് താനും കോഹ്‌ലിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ തനിക്കും കോഹ്‌ലിക്കും പരസ്പരം അറിയാം. ക്രിക്കറ്റിൽ മാത്രമല്ല പുറത്തും താനും കോഹ്‌ലിയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും ഡിവില്ലേഴ്സ് കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ താരങ്ങളായിരുന്നു ഇരുവരും. ഒൻപത് വർഷം ഡിവില്ലേഴ്സും കോഹ്‌ലിയും ബെം​ഗളൂരുവിൽ ഒന്നിച്ച് കളിച്ചിട്ടുണ്ട്. 2021 ലാണ് ഡിവില്ലേഴ്സ് ഐപിഎല്ലിനോട് വിടപറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com