'ഇന്ത്യയ്ക്ക് ലോകകപ്പ് നേടാൻ കഴിയും പക്ഷേ'- സാധ്യതകൾ പറഞ്ഞ് സൗരവ് ​ഗാം​ഗുലി

എല്ലാ ലോകകപ്പും ഒരു ടീമിന് നേടാൻ കഴിയില്ലെന്നും ​ഗാം​ഗുലി
'ഇന്ത്യയ്ക്ക് ലോകകപ്പ് നേടാൻ കഴിയും പക്ഷേ'- സാധ്യതകൾ പറഞ്ഞ് സൗരവ് ​ഗാം​ഗുലി

കൊൽക്കത്ത: ഒരു ദശാബ്ദമായി ഐസിസി ട്രോഫികൾ നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഒക്ടോബറിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടക്കുന്ന ലോകകപ്പ് ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. എങ്കിലും നിലവിലത്തെ ടീമിന്റെ പ്രകടനം ലോകകപ്പ് ജയത്തിന് പോന്നതല്ലെന്നാണ് ഒരു വിഭാ​ഗത്തിന്റെ പ്രതികരണം. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ സൗരവ് ​ഗാം​ഗുലി.

രോഹിതിനും സംഘത്തിനും ഇത്തവണ ലോകകപ്പ് നേടാൻ കഴിയുമെന്ന് ​ഗാം​ഗുലി പറഞ്ഞു. ഇന്ത്യൻ ടീം ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ ലോകകപ്പുകളും ഒരു ടീമിന് ജയിക്കാൻ കഴിയില്ല. മോശം സമയം ഉണ്ടാകും. വിജയങ്ങൾക്ക് ഇടവേളകൾ ഉണ്ടാകും. ഇന്ത്യയ്ക്ക് നന്നായി ബാറ്റ് ചെയ്യാൻ കഴിയും. ഇന്ത്യ ജയിക്കാൻ മികച്ച ബാറ്റിങ് പുറത്തെടുക്കണമെന്നും സൗരവ് ​ഗാം​ഗുലി പറ‍ഞ്ഞു.

ലോകക​പ്പിന് മുമ്പ് ഏഷ്യാ കപ്പും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയുമാണുള്ളത്. ലോകകപ്പിൽ ഇതിൽ നിന്ന് വ്യത്യസ്തമാണ്. ആ നിമിഷത്തെ ആശ്രയിച്ചാണ് ഒരോ ടൂർണമെന്റുകളും മുന്നോട്ട് പോകുന്നത്. ഇന്ത്യ മികച്ച ടീമാണ്. ലോകകപ്പിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നും സൗരവ് ​ഗാം​ഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com