താൻ പറഞ്ഞതിൽ തെറ്റില്ല; നിലപാടിലുറച്ച് ഹർമ്മൻപ്രീത് കൗർ

ഏഷ്യൻ ​ഗെയിംസിൽ ആദ്യ രണ്ട് മത്സരത്തിൽ ഹർമ്മൻപ്രീതിന് കളിക്കാനാവില്ല
താൻ പറഞ്ഞതിൽ തെറ്റില്ല; നിലപാടിലുറച്ച് ഹർമ്മൻപ്രീത് കൗർ

ഡൽഹി: ബം​ഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം സംഭവിച്ച കാര്യങ്ങളിൽ നിലപാടിലുറച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ. താൻ പറഞ്ഞതിൽ ഖേദിക്കുന്നില്ല. ​​ഗ്രൗണ്ടിൽ കണ്ടതാണ് താൻ പറഞ്ഞത്. ഒരു താരമെന്ന നിലയിൽ തനിക്ക് ​ഗ്രൗണ്ടിൽ അനുഭവപ്പെട്ടത് തുറന്ന് പറയാൻ അവകാശമുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ശേഷമായിരുന്നു സംഭവം. ആദ്യം നടന്ന ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പിന്നാലെ നടന്ന ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം മത്സരം ടൈയിൽ അവസാനിച്ചു. മത്സരത്തിൽ ഹർമ്മൻപ്രീതിനെതിരായ അപ്പീൽ അനുവദിച്ച അമ്പയർക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ പ്രതിഷേധിച്ചിരുന്നു. ആദ്യം സ്റ്റംമ്പ് അടിച്ച് തകർത്ത ഹർമ്മൻപ്രീത് പിന്നാലെ മത്സരത്തിന് ശേഷവും പ്രതിഷേധവും തുടർന്നു. ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാൻ വന്ന ബം​ഗ്ലാദേശ് വനിതകളോട് അമ്പയർമാരെ കൂടി വിളിക്കാൻ ആവശ്യപ്പെട്ടു. ബം​ഗ്ലാദേശിന് അനുകൂലമായി അമ്പയർമാർ തീരുമാനം എടുത്തുവെന്നായിരുന്നു ഹർമ്മൻപ്രീതിന്റെ വാദം. തുടർന്ന് ഫോട്ടോയ്ക്ക് നിൽക്കാതെ ബം​ഗ്ലാദേശ് താരങ്ങൾ ​ഗ്രൗണ്ട് വിട്ടു.

ഇന്ത്യൻ ക്യാപ്റ്റന്റെ പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. താരത്തിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ബം​ഗ്ലാദേശ് താരങ്ങൾ രം​ഗത്ത് വന്നിരുന്നു. തുടർന്ന് രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ നായകന് വിലക്കേർപ്പെടുത്തി. ഇതോടെ ഏഷ്യൻ ​ഗെയിംസിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഹർമ്മൻപ്രീതിന് കളിക്കാനാവില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com