ആഷസിൽ ഓസ്ട്രേലിയ പൊരുതുന്നു; ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം

നാലാം വിക്കറ്റിൽ സ്മിത്ത് - ഹെഡ് സഖ്യമാണ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്
ആഷസിൽ ഓസ്ട്രേലിയ പൊരുതുന്നു; ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം

ഓവൽ: അ‍ഞ്ചാം ആഷസ് ടെസ്റ്റിൽ വിജയം ലക്ഷ്യമിട്ട് മുന്നേറുന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിം​ഗ്സിൽ പൊരുതുന്നു. അഞ്ചാം ദിനം കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണറുമാരായ ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, മാർനസ് ലബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇം​ഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ടും മാർക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

വിക്കറ്റ് നഷ്ടമില്ലാതെ 135 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ ആദ്യ മണിക്കൂറിൽ കനത്ത തിരിച്ചടി നേരിട്ടു. 160 പന്തിൽ 60 റൺസെടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റ് ഓസീസിന് ആദ്യം നഷ്ട‌മായി. ഒൻപത് ഫോറുകളാണ് വാർണറുടെ ഇന്നിം​ഗ്സിലുള്ളത്. ഇന്ന് രണ്ട് റൺസ് മാത്രമാണ് വാർണർ കൂട്ടിച്ചേർത്തത്. തൊട്ടുപിന്നാലെ ഉസ്മാൻ ഖ്വാജയെയും ഓസ്ട്രേലിയയ്ക്ക് നഷ്‌ടമായി. എട്ട് ഫോർ ഉൾപ്പടെ 72 റൺസാണ് ഖ്വാജ നേടിയത്. ഇന്ന് മൂന്ന് റൺസ് മാത്രമാണ് ഖ്വാജ നേടിയത്. 13 റൺസെടുത്ത മാർനസ് ലബുഷെയ്ൻ്റെ വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.

169 റൺസിൽ 3 വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയ്ക്കായി സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ഒത്തുചേർന്നു. നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ 69 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റിന് 238 റൺസെന്ന നിലയിലാണ്. സ്മിത്ത് 40 റൺസുമായും ഹെഡ് 31 റൺസുമായും ക്രീസിലുണ്ട്. 7 വിക്കറ്റ് ശേഷിക്കെ മത്സരം ജയിക്കാൻ ഓസ്ട്രേലിയയ്ക്ക് 146 റൺസ് കൂടി വേണം. പരമ്പരയിൽ 2-1 ന് ഓസ്ട്രേലിയ മുന്നിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com