ആഷസിൽ ഓസ്ട്രേലിയ തിരിച്ചടിക്കുന്നു; വിക്കറ്റ് നഷ്ടമില്ലാതെ 135

നാലാം ദിനം മഴമൂലം മത്സരം വളരെ നേരത്തെ നിർത്തേണ്ടിവന്നു
ആഷസിൽ ഓസ്ട്രേലിയ തിരിച്ചടിക്കുന്നു; വിക്കറ്റ് നഷ്ടമില്ലാതെ 135

ഓവൽ: അഞ്ചാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി ഇം​ഗ്ലണ്ട്. രണ്ടാം ഇന്നിം​ഗ്സിൽ 395 റൺസിന് ഇം​ഗ്ലണ്ട് ഇന്നിം​ഗ്സ് അവസാനിച്ചു. 384 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 135 റൺസെന്ന നിലയിലാണ്. ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ 249 റൺസ് കൂടി നേടിയാൽ ഓസ്ട്രേലിയയ്ക്ക് ആഷസ് പരമ്പര സ്വന്തമാക്കാം. അഞ്ചാം ദിവസം 10 വിക്കറ്റും വീഴ്ത്തിയാൽ മാത്രമെ ഇം​ഗ്ലണ്ടിന് പരമ്പര സമനിലയിൽ ആക്കാൻ കഴിയു.

നാലാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയൻ ഓപ്പണറുമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും അർദ്ധ സെഞ്ചുറികൾ നേടി പുറത്താകാതെ നിൽക്കുകയാണ്. 99 പന്തിൽ ഒൻപത് ഫോറുകൾ സഹിതമാണ് വാർണർ 58 റൺസ് നേടിയത്. 69 റൺസെടുത്ത ഉസ്മാൻ ഖ്വാജ 130 പന്ത് നേരിട്ടു. എട്ട് ഫോറാണ് ഖ്വാജയുടെ ഇന്നിം​ഗ്സിലുള്ളത്. ​ആറ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ആദ്യ വിക്കറ്റ് നേടാൻ ഇം​ഗ്ലണ്ട് ബൗളർമാർക്ക് കഴിഞ്ഞില്ല.

ആഷസിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച പേസർ സ്റ്റുവർട്ട് ബോർഡിനെ ഓസ്ട്രേലിയൻ താരങ്ങൾ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ആഷസ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു ബോർഡിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. അവസാന ഇന്നിം​ഗ്സിൽ ബോർഡ് എട്ട് റൺസെടുത്ത് പുറത്താകാതെ നിന്നു. അഞ്ചാം ദിനം ആഷസ് സമാപിക്കുമ്പോൾ ഇം​ഗ്ലണ്ട് ജഴ്സിയിൽ സ്റ്റുവർട്ട് ബോർഡ് കാലത്തിന് അവസാനമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com