മറവി രോ​ഗബാധിരോട് ആദരവ്; ജഴ്സി മാറി ധരിച്ച് ഇം​ഗ്ലണ്ട് താരങ്ങൾ

ഇം​ഗ്ലണ്ട് ക്രിക്കറ്റിൻ്റെ സമൂഹമാധ്യമങ്ങളിൽ രോ​​ഗബാധിതർക്കായി ധനസഹയാവും അഭ്യർത്ഥ്യച്ചിട്ടുണ്ട്
മറവി രോ​ഗബാധിരോട് ആദരവ്; ജഴ്സി മാറി ധരിച്ച് ഇം​ഗ്ലണ്ട് താരങ്ങൾ

ഓവൽ: ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെ അൾഷിമേഴ്സ് രോ​ഗബാധിരോട് ആദരവ് പ്രകടിപ്പിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. അഞ്ചാം ആഷസ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ആരംഭിക്കുന്നതിന് മുമ്പായാണ് ഇം​ഗ്ലണ്ട് താരങ്ങൾ മറവിരോ​ഗം ബാധിച്ചവരോട് സഹാനുഭൂതി പ്രകടിപ്പിച്ചത്. തെറ്റായ ജഴ്സി ധരിച്ചായിരുന്നു താരങ്ങൾ മറവി ബാധിതരോടുള്ള ആദരവ് വ്യക്തമാക്കിയത്. ഇം​ഗ്ലണ്ട് ക്രിക്കറ്റിൻ്റെ സമൂഹമാധ്യമങ്ങളിൽ രോ​​ഗബാധിതർക്കായി ധനസഹയാവും അഭ്യർത്ഥ്യച്ചിട്ടുണ്ട്.

അഞ്ചാം ടെസ്റ്റിൽ ​ഗ്രൗണ്ടിലിറങ്ങിയ ഇം​ഗ്ലണ്ട് താരം സ്റ്റുവർട്ട് ബോർഡ് പേസർ ജെയിംസൺ ആൻഡേഴ്സൻ്റെ ജഴ്സിയാണ് ധരിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ ധരിച്ചിരിക്കുന്നത് നായകൻ ബെൻ സ്റ്റോക്സിൻ്റെ 55-ാം നമ്പർ ജഴ്സിയാണ്. ക്രിസ് വോക്സിന് പിന്നിൽ മൊയീൻ അലി എന്നാണ് എഴുതിയിരിക്കുന്നത്. അൾഷിമേഴ്സ് രോ​ഗബാധിതരുടെ മാനസികാവസ്ഥ പ്രതീകാത്മകമായി സൃഷ്ടിക്കുകയായിരുന്നു ഇം​ഗ്ലണ്ട് താരങ്ങളുടെ ലക്ഷ്യം.

അൾഷിമേഴ്സ് ബാധിതർക്ക് ഇം​ഗ്ലണ്ട് ക്രിക്കറ്റിൻ്റെ പിന്തുണ ഉണ്ടാകുമെന്ന് ടീമിൻ്റെ മുഖ്യപരിശീലകൻ മാർകസ് ട്രെസ്കോത്തിക്ക് പറഞ്ഞു. അൾഷിമേഴ്സ് ബാധിതർക്കായി പണം നൽകുവാൻ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തും. വിപണിയിൽ അവരുടെ രോ​ഗം മാറുവാൻ കഴിയുന്ന പുതിയ മരുന്നുകൾ ഉണ്ട്. മികച്ച മരുന്നുകൾക്ക് അൾഷിമേഴ്സ് ബാധിതരെ സുഖപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മാർകസ് ട്രെസ്കോത്തിക്ക് പ്രതികരിച്ചു. ഇം​ഗ്ലണ്ട് മുൻ ഓപ്പണറായ ട്രസ്കോത്തിക്കിൻ്റെ പിതാവ് മറവി രോ​ഗം ബാധിച്ച അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com