തിരിച്ചുവരവ് അവിസ്മരണീയം; 200 ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ മൊയീന്‍ അലി

ഓസീസ്‌ സൂപ്പര്‍ താരം മാര്‍നസ് ലബുഷാനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയാണ് മൊയീന്‍ അലി തിരിച്ചുവരവ് ഗംഭീരമാക്കിയത്
തിരിച്ചുവരവ് അവിസ്മരണീയം; 200 ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ മൊയീന്‍ അലി

ഹെഡിംഗ്‌ലെ: ആഷസ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിന് 142 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി കരിയറിലെ നാഴികക്കല്ലായ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. 200 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടമാണ് മൊയീന്‍ അലി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷമുള്ള തിരിച്ചുവരവിലാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം.

രണ്ട് ഓവറിനിടെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയാണ് മൊയീന്‍ അലി 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഓസീസ്‌ സൂപ്പര്‍ താരം മാര്‍നസ് ലബുഷാനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയാണ് മൊയീന്‍ അലി തിരിച്ചുവരവ് ഗംഭീരമാക്കിയത്. 26-ാം ഓവറിലെ രണ്ടാം പന്തില്‍ ലബുഷാനെ മടക്കിയാണ് 199-ാം വിക്കറ്റെന്ന നേട്ടം അലി സ്വന്തമാക്കിയത്. 77 പന്തുകളില്‍ നിന്ന് 33 റണ്‍സ് നേടിയ ലബുഷാനെ ഹാരി ബ്രൂക്കിന്റെ കൈകളിലെത്തിച്ചാണ് അലി കൂടാരം കയറ്റിയത്. ഉസ്മാന്‍ ഖ്വാജയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു ലബുഷാനെ പുറത്താക്കി അലി ഓസീസിന് പ്രഹരമേല്‍പ്പിച്ചത്.

തന്റെ തൊട്ടടുത്ത ഓവറില്‍ നൂറാം ടെസ്റ്റ് കളിക്കുന്ന സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് സ്മിത്ത് 200 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയത്. ഒമ്പത് പന്തില്‍ നിന്ന് രണ്ട് റണ്‍സ് നേടി നില്‍ക്കവേയാണ് സ്മിത്തിനെ ബെന്‍ ഡക്കെറ്റിന്റെ കൈകളിലെത്തിച്ച് അലി മടക്കിയത്. ഇതോടെ 200 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കൈവരിക്കുന്ന 65-ാമത് താരവും 16-ാമത് ഇംഗ്ലീഷ് താരവുമെന്ന ബഹുമതി മൊയീന്‍ അലിക്ക് സ്വന്തമായി.

2021ല്‍ മൊയീന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പരക്കായി ഇംഗ്ലണ്ട് ടീമിലേക്ക് അലിയെ തിരിച്ചുവിളിക്കുകയായിരുന്നു. ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലാണ് അലിയെ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ ജാക് ലീച്ചിന് പകരക്കാരനായാണ് അലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. 2021 സെപ്റ്റംബറിന് ശേഷം ഒറ്റ ടെസ്റ്റ് മത്സരം പോലും കളിക്കാത്ത മൊയീന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com