ഒരോവറിൽ എത്ര ബൗൺസർ ?; എന്തുകൊണ്ട് നോ ബോൾ വിളിക്കുന്നില്ലെന്ന് മാർക്ക് ടെയ്ലർ

ഒരോവറിൽ എത്ര ബൗൺസർ ?; എന്തുകൊണ്ട് നോ ബോൾ വിളിക്കുന്നില്ലെന്ന് മാർക്ക് ടെയ്ലർ

തുടർച്ചയായി ബൗൺസർ എറിയാനുള്ള ഓസ്ട്രേലിയൻ തീരുമാനം ഇം​ഗ്ലണ്ടും പിന്തുടരുകയാണ്

സിഡ്നി: ആഷസിൽ തുടർച്ചയായി ബൗൺസറുകൾ എറിയുന്ന തീരുമാനത്തെ വിമർശിച്ച് ഓസ്ട്രേലിയൻ മുൻ താരം മാർക്ക് ടെയ്ലർ. 1990 കളിൽ ഒരോവറിൽ രണ്ട് ബൗൺസർ എറിയാമായിരുന്നു. എന്നാൽ 90 കളുടെ മദ്ധ്യത്തിൽ അത് ഒരു ബൗൺസർ ആയി കുറച്ചു. ഇപ്പോഴും ആ നിയമം നിലനിൽക്കുന്നു. ഒന്നിലധികം ബൗൺസർ എറിഞ്ഞാൽ നോ ബോൾ വിളിക്കണമെന്നും മാർക്ക് ടെയ്ലർ പറഞ്ഞു.

ടെയ്ലറിനെ പിന്തുണച്ച് ഇം​ഗ്ലണ്ട് മുൻ താരം ആൻഡ്രു സ്ട്രോസും രം​ഗത്തുവന്നു. ആഷസിൽ ഇനിയുള്ള മത്സരങ്ങളിൽ എപ്പോഴെങ്കിലും ഉയർന്ന കൂട്ടുകെട്ടുകൾ ഉണ്ടായാൽ ഇതേ ബൗളിങ്ങ് രീതി ടീമുകൾ പരീക്ഷിക്കുമെന്നായിരുന്നു സ്ട്രോസിൻ്റെ വാക്കുകൾ. എന്നാൽ വിക്കറ്റുകൾ നേടാൻ ഏത് മാർ​ഗവും പരീക്ഷിക്കാമെന്നായിരുന്നു മറ്റൊരു ഇം​ഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൺ പ്രതികരിച്ചത്.

ഇം​ഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയാണ് ആദ്യം തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞത്. തുടർന്ന് രണ്ടാം ആഷസ് ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇം​ഗ്ലണ്ട് തകർന്നടിഞ്ഞിരുന്നു. 45 റൺസിനിടെയാണ് ഇം​ഗ്ലണ്ടിന്റെ ആറ് വിക്കറ്റുകൾ വീണത്. മൂന്നാം ദിനം മികച്ച ലീഡ് പ്രതീക്ഷയോടെയാണ് ഓസീസ് മത്സരം അവസാനിപ്പിച്ചത്. എന്നാൽ നാലാം ദിനം ഇം​ഗ്ലണ്ടും ഓസീസ് ശൈലി പരീക്ഷിച്ചു. തുടർന്ന് ഓസ്ട്രേലിയയ്ക്ക് 92 റൺസിനിടെ 8 വിക്കറ്റുകൾ വീണിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com