ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ വിപണിയിലേക്ക്; ഗോകുലം ഗോപാലനും വയോജനങ്ങളും ചേര്‍ന്ന് പുറത്തിറക്കും

100 ശതമാനം പ്രകൃതിദത്തമായ പഞ്ഞിയില്‍ നിന്നും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ തയാറാക്കുന്നത്.
ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ വിപണിയിലേക്ക്; ഗോകുലം ഗോപാലനും വയോജനങ്ങളും ചേര്‍ന്ന് പുറത്തിറക്കും

കോഴിക്കോട്: ഗോകുലം ഗ്രൂപ്പും കെ വി എച്ച് ഗ്രൂപ്പും ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള ഗോകുലം ബ്യൂണോ ബേബി കെയര്‍ പ്രോഡക്റ്റ് പുറത്തിറക്കുന്നു. ഡിസംബര്‍ ഒന്നിന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അദ്ദേഹം പരിപാലിച്ചു വരുന്ന വയോജനങ്ങളും ചേര്‍ന്നാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ പുറത്തിറക്കുക.

50 വര്‍ഷത്തില്‍പരം സേവന പാരമ്പര്യമുള്ള ഗോകുലം ഗ്രൂപ്പും കെ വി എച്ച് ഗ്രൂപ്പും ചേര്‍ന്നാണ് കുട്ടികള്‍ക്കായുള്ള ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ പുറത്തിറക്കുന്നത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും കെ വി എച്ച് എംഡി ഉസ്മാന്‍ കെ വിയും കൈകോര്‍ക്കുന്ന പുതിയ സംരംഭമായ ഗോകുലം കെ വി എച്ച് ബേബി കെയര്‍ പ്രോഡക്ട ഡിസംബര്‍ ഒന്ന് മുതല്‍ വിപണിയിലെത്തും.

100 ശതമാനം പ്രകൃതിദത്തമായ പഞ്ഞിയില്‍ നിന്നും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകള്‍ തയാറാക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വിപണനത്തിനെത്തുന്ന പുതിയ പ്രോഡക്ടിനു നിരവധി പ്രത്യേകതകള്‍ ആണ് ഉള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ഗോകുലം കെ വി എച്ച് ബേബി കെയര്‍ പ്രോഡക്റ്റ് കമ്പനി ഭാരവാഹികളായ ഗോകുലം ഗോപാലനും ഉസ്മാന്‍ കെ വിയും പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com