ടൊയോട്ട സെഞ്ച്വറി ലൈനപ്പിലേക്ക് പുതിയ എസ്‌യുവി കൂടി; ഈ വർഷാവസാനം നിരത്തുകളിലേക്ക്

ടൊയോട്ട സെഞ്ച്വറി ലൈനപ്പിലേക്ക് പുതിയ എസ്‌യുവി കൂടി; ഈ വർഷാവസാനം നിരത്തുകളിലേക്ക്

ഈ വർഷാവസാനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന സെഞ്ച്വറി സെഡാൻ ലൈനപ്പിൽ ഉടൻ തന്നെ ഒരു പുതിയ സെഞ്ച്വറി എസ്‌യുവി കൂട്ടിച്ചേർക്കുമെന്ന് ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട സ്ഥിരീകരിച്ചു. പുതിയ വെൽഫയർ എംപിവി അവതരിപ്പിക്കുമ്പോഴാണ് ടൊയോട്ട മാനേജ്‌മെന്റ് ഈ വിശേഷം അറിയിച്ചത്. 1967 മുതൽ നിലവിലുള്ള സെഞ്ച്വറി സെഡാനോടൊപ്പമായിരിക്കും പുതിയ എസ്‌യുവി പുറത്തിറങ്ങുക.

പ്രധാനമായി ജപ്പാനിൽ മാത്രം വിൽപ്പന നടത്തുന്ന സെഞ്ച്വറി സെഡാൻ എന്ന മോഡലിന് ശേഷമുള്ള രണ്ടാമത്തെ 'സെഞ്ച്വറി ബാഡ്ജ്' ഉൽപ്പന്നമായിരിക്കും ഈ പുതിയ എസ്‌യുവി. സെഡാനിൽ നിന്ന് വ്യത്യസ്തമായി സെഞ്ച്വറി എസ്‌യുവി ഒരു ആഗോള ഉൽ‌പ്പന്നമായിരിക്കും. കൂടാതെ ജപ്പാന് പുറത്തുള്ള വിപണികളിൽ സെഞ്ച്വറി ബ്രാൻഡ് വിപുലീകരിക്കാൻ ഈ മോഡൽ ഉപയോഗിക്കും.

ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ എസ്‌യുവിയിലെ അതേ മോണോകോക്ക് ആർക്കിടെക്ചറായിരിക്കും ഈ പുതിയ എസ്‌യുവിയിലും ഉപയോഗിക്കുക എന്നാണ് സൂചന. ടൊയോട്ട സെഞ്ച്വറി എസ്‌യുവിക്ക് സമാനമായ വീൽബേസായിരിക്കും പുതിയ മോഡലിനും. എന്നാൽ ഇതിന് ഏകദേശം 5.2 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുണ്ടാകും.

സെഞ്ച്വറി സെഡാനിൽ ഇപ്പോൾ വി12 പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്നാൽ എസ്‌യുവിയുടെ കാര്യം അങ്ങനെയായിരിക്കില്ല. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ച് ടൊയോട്ട സെഞ്ച്വറി എസ്‌യുവിയെ സജ്ജമാക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com