ഇനി എഥനോൾ വാഹനങ്ങളുടെ കാലം; ടൊയോട്ടയുടെ എഥനോൾ വാഹനം ഓഗസ്റ്റിൽ

എഥനോൾ അധിഷ്‌ഠിത വാഹനങ്ങൾ ഉടൻ രാജ്യത്ത് അവതരിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ടൊയോട്ടയിലൂടെ തുടങ്ങുന്നത്
ഇനി എഥനോൾ വാഹനങ്ങളുടെ കാലം; ടൊയോട്ടയുടെ എഥനോൾ വാഹനം ഓഗസ്റ്റിൽ

ജൈവ ഇന്ധനമായ എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ ഇന്ത്യയിൽ എത്താൻ ഇനി ഏതാനും മാസങ്ങൾ മാത്രം. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ടൊയോട്ട കാമ്രിയിൽ ആണ് ഈ സവിശേഷതയുള്ളത്. പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ വില ഉയരുന്നതുകൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങളെ ആശ്രയിക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പക്ഷെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില വർധന സാധാരണ ആളുകൾക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത്തരക്കാർ കൂടുതലായും സിഎൻജി പോലുള്ള ബദൽ മാർഗങ്ങളാണ് തേടുന്നത്.

എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനം അല്ലെങ്കിൽ ഫ്ലെക്സ് ഫ്യുവലിൽ മാത്രം ഓടുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയിൽ ഉടനെ എത്തും. എഥനോൾ അധിഷ്‌ഠിത വാഹനങ്ങൾ ഉടൻ രാജ്യത്ത് അവതരിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ടൊയോട്ടയിലൂടെ തുടങ്ങുന്നത്. 2025 ഏപ്രിൽ മുതൽ ഇ20 ഇന്ധനം അതായത് 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ പൂർണമായി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തോടെ നിരവധി വർഷങ്ങളായി ഇന്ത്യയിൽ സജീവ സാന്നിധ്യമായ കാറാണ് ടൊയോട്ടയുടെ കാമ്രി. ഇത് ഒരു പരമ്പരാഗത പെട്രോൾ എഞ്ചിനും പ്രൊപ്പൽഷനായി ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഇതുവഴി 21.1 കിലോമീറ്റർ മൈലേജ് വരെ ഈ പ്രീമിയം സെഡാന് നൽകാനാവും. ഫ്ലെക്സ്-ഫ്യുവൽ കാമ്രി നല്ല സംരക്ഷണവും യാത്രാസുഖവും നൽകുന്ന വാഹനമായിരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com