Wayanad

വയനാട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് ആരോപണം; വേറിട്ട പ്രതിഷേധവുമായി യുവാവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വയനാട്: മെഡിക്കൽ കോളേജ് ബോർഡ് പെയിന്റ് അടിച്ചു മായ്ച്ച് യുവാവിന്റെ പ്രതിഷേധം. മതിയായ ചികിത്സ നൽകാത്തതിനെ തുടർന്ന് ബന്ധു മരിച്ചു എന്ന് ആരോപിച്ച് മാനന്തവാടി സ്വദേശി ഷോബിനാണ് മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചത്. ഷോബിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം മരണം സംഭവിക്കുന്നത് പതിവായിട്ടും അധികൃതർ മൗനം പാലിക്കുകയാണ് എന്നാണ് ഷോബിയുടെ ആരോപണം.

തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മാനന്തവാടി കൊയിലേരി സ്വദേശി ബിജു വർഗീസ് ഈ മാസം ആദ്യമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ മതിയായ ചികിത്സ നൽകാത്തതിനാലും ആശുപത്രി അധികൃതരുടെ ചികിത്സ പിഴവും മൂലവുമാണ് ബിജുവിനു മരണം സംഭവിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധു ഷോബിന്‍ മെഡിക്കൽ കോളേജ് ബോർഡിൽ പെയിന്റ് അടിച്ച് പ്രതിഷേധിച്ചത്.

പരാതി നൽകിയിട്ടും അധികൃതർ പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഷോബിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

SCROLL FOR NEXT