Thiruvananthapuram

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവിനാണ് പരിക്കേറ്റത്. അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ അദാനി ഗ്രൂപ്പ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT