Sports

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ; സ്വാതിക് സായിരാജ് - ചിരാ​ഗ് ഷെട്ടി സഖ്യത്തിന് കിരീടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരിസ്: ഫ്ര‍ഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ സ്വാതിക് സായിരാജ് റെങ്കിറഡ്ഡി-ചിരാ​ഗ് ഷെട്ടി സഖ്യത്തിന് കിരീടം. ചെെനയുടെ ലീ ജെ-ഹുയി, യാങ് പോ-ഹ്സാൻ സഖ്യത്തെയാണ് ഇന്ത്യൻ സംഘം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം. സ്കോർ 21-11, 21-17.

മത്സരത്തിൽ ഒരിക്കൽ പോലും സ്വാതിക്-ചിരാ​ഗ് സഖ്യത്തിന് വെല്ലുവിളി ഉയർത്താൻ ചൈനീസ് സംഘത്തിന് കഴിഞ്ഞില്ല. വെറും 37 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു.

ഇത് രണ്ടാം തവണയാണ് സ്വാതിക്-ചിരാ​ഗ് സഖ്യം ഫ്രഞ്ച് ഓപ്പണിൽ മുത്തമിടുന്നത്. മുമ്പ് 2021ൽ ഇന്ത്യൻ സംഘം ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയിരുന്നു. 2109 ഫ്ര‍ഞ്ച് ഓപ്പൺ ബാഡ്മിന്റൺ റണ്ണറപ്പുകളാകാനും സ്വാതികിനും ചിരാ​ഗിനും കഴിഞ്ഞു. സീസണിൽ ഇന്ത്യൻ സംഘത്തിന്റെ ആദ്യ കിരീട നേട്ടമാണിത്.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT