Sports

നെറ്റ്ഫ്ലിക്സ് സ്ലാം; ടെന്നിസ് തലമുറപ്പോരിൽ അൽകാരാസിന് വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാലിഫോർണിയ: നെറ്റ്ഫ്ലിക്സ് സ്ലാം ടെന്നിസിൽ റാഫേൽ നദാലിനെ പരാജയപ്പെടുത്തി കാർലോസ് അൽകാരാസ്. ഇരുതാരങ്ങളും ഓരോ സെറ്റ് വീതം നേടിയപ്പോൾ ടൈബ്രേയ്ക്കറിലെ കടുത്ത പോരാട്ടത്തിനൊടുവിൽ അൽകാരാസ് മത്സരം വിജയിച്ചു. ആദ്യ സെറ്റിൽ നദാൽ വിജയിച്ചു. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചുവന്ന അൽകാരസ് പോരാട്ടം സമനിലയാക്കി. പിന്നാലെ ടൈബ്രേയ്ക്കറിലേക്ക് മത്സരം നീളുകയായിരുന്നു. സ്കോർ 3-6, 6-4, (14-12).

ലോക രണ്ടാം നമ്പർ താരവും 22 തവണത്തെ ​ഗ്രാന്റ്സ്ലാം ചാമ്പ്യനും തമ്മിൽ ഏറ്റുമുട്ടുന്ന പ്രദർശന മത്സരം. നെറ്റ്ഫ്ലിക്സ് അവതരപ്പിച്ച അൽകാരാസ്-നദാൽ പോരാട്ടത്തിന്റെ പ്രത്യേകത ഇതായിരുന്നു. തലമുറകൾ തമ്മിലുള്ള പോരാട്ടമെന്നും മത്സരത്തിന് പ്രത്യേകതയുണ്ടായിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം റാഫേൽ നദാൽ ഈ മത്സരത്തിലൂടെ കളത്തിൽ തിരിച്ചെത്തി.

ആദ്യ സെറ്റ് വെറും 38 മിനിറ്റിൽ നദാൽ വിജയിച്ചു. റിയോ ഓപ്പണറിനിടെ പരിക്കേറ്റ യുവതാരം അൽകാരാസിന്റെ തിരിച്ചുവരവിന് കൂടിയാണ് നെറ്റ്ഫ്ലിക്സ് സ്ലാം സാക്ഷ്യം വഹിച്ചത്.

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

SCROLL FOR NEXT