Sports

ലൂയിസ് ഹാമിൽട്ടൺ ഫെരാരിയിൽ; സ്ഥിരീകരിച്ച് ഇറ്റാലിയൻ ടീം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റോം: ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ ഫെരാരിയിൽ. 2025 ഫോര്‍മുല വണ്‍ സീസൺ മുതലാണ് ഏഴുതവണ ലോകചാമ്പ്യനായ ബ്രിട്ടീഷ് താരം ഇറ്റാലിയൻ ടീമിന്റെ ഡ്രൈവറാകുക. ഹാമിൽട്ടന്റെ രം​ഗപ്രവേശം ഇക്കാര്യം ഫെരാരി സ്ഥിരീകരിച്ചിട്ടുണ്ട്. കാർലോസ് സെയിന്‍സിന് പകരക്കാരനായാണ് ഹാമിൽട്ടൺ ഫെരാരിയിൽ എത്തുന്നത്.

ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്ന് ഹാമിൽട്ടൺ പറഞ്ഞു. തന്റെ 13-ാം വയസ് മുതൽ മെഴ്സിഡെസിനൊപ്പമാണ്. എക്കാലവും മെഴ്സിഡെസ് കുടുംബം തനിക്ക് മികച്ച പിന്തുണ നൽകിയിരുന്നു. ഇപ്പോൾ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സമയമായെന്നും ഹാമിൽട്ടൺ വ്യക്തമാക്കി.

റേസിം​ഗ് ട്രാക്കിലെ എക്കാലത്തെയും മികച്ച താരമായാണ് ഹാമിൽട്ടണെ വിലയിരുത്തുന്നത്. ഏഴ് തവണ ലോകചാമ്പ്യനായ ഹാമിൽട്ടൺ ആകെ 103 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഫോര്‍മുല വണ്‍ ലോകകിരീടങ്ങളില്‍ ഒരു തവണ കൂടി വിജയിച്ചാൽ കൂടുതൽ തവണ ലോകചാമ്പ്യനാകുന്ന താരമെന്ന റെക്കോർഡ് ഹാമിൽട്ടൺ സ്വന്തമാക്കും.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT