Sports

മെഴ്‌സിഡസിനോട് ഗുഡ്‌ബൈ പറഞ്ഞ് ഹാമില്‍ട്ടണ്‍?; 2025ല്‍ ഫെരാരിക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടന്‍: ഫോര്‍മുല വണ്‍ സൂപ്പര്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ മെഴ്‌സിഡസ് വിടുന്നു. മെഴ്‌സിഡസുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിക്കുകയാണെന്നും 2025ല്‍ ഫെരാരിയ്‌ക്കൊപ്പം മത്സരിക്കുമെന്നും സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍മുല വണ്‍ റേസിങ്ങില്‍ ഏഴ് തവണ ലോക ചാമ്പ്യനായ ഹാമില്‍ട്ടണ്‍ 2013ലാണ് മെഴ്‌സിഡസിന്റെ ഭാഗമാവുന്നത്.

സ്പാനിഷ് ഡ്രൈവറായ കാര്‍ലോസ് സയന്‍സാണ് നിലവില്‍ ഫെരാരിക്കായി മത്സരിക്കുന്നത്. താരം ഒഴിവാകുന്നതോടെ ഇറ്റാലിയന്‍ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി അടുത്ത സീസണില്‍ ഹാമില്‍ട്ടണെ സ്‌പോണ്‍സര്‍ ചെയ്യും. എന്നാല്‍ വാര്‍ത്തയെക്കുറിച്ച് ഹാമില്‍ട്ടണോ മെഴ്‌സിഡസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബ്രിട്ടീഷ് സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ മക്‌ലാരനില്‍ നിന്നാണ് 2013ല്‍ ഹാമില്‍ട്ടണ്‍ മേഴ്‌സിഡസിനൊപ്പം ചേരുന്നത്. ഏഴ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ആറെണ്ണവും ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത് മേഴ്‌സിഡസിനൊപ്പമാണ്. ഹാമില്‍ട്ടണ്‍ എത്തിയതിന് ശേഷമായിരുന്നു മേഴ്‌സിഡസിന്റെ സുവര്‍ണ കാലഘട്ടം ആരംഭിച്ചത്. ഫെരാരിയിലേക്കുള്ള ഹാമില്‍ട്ടണിന്റെ നീക്കം സ്ഥിരീകരിച്ചാല്‍ അത് മേഴ്‌സിഡസിന് വലിയ തിരിച്ചടിയാവും.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT