Sports

താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ്, കഠിനാദ്ധ്വാനം തുടരും; ആൻഡി മറെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ‌: ഓസ്ട്രേലിയൻ ഓപ്പണിൽ ഇം​ഗ്ലീഷ് ടെന്നിസ് താരം ആൻഡി മറെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. പിന്നാലെ ഓപ്പൺ സുഡ് ഡി ഫ്രാൻസ് ടെന്നിസ് ടൂർണമെന്റിലും ആദ്യ റൗണ്ട് കടക്കാൻ മറെയ്ക്ക് സാധിച്ചില്ല. ​ഗ്രാൻ‌ഡ്സ്ലാം ടൂർണമെന്റുകളിൽ‌ 2017ൽ വിംബിൾഡൺ ക്വാർട്ടറിൽ എത്തിയതാണ് മറെയുടെ മികച്ച നേട്ടം.

2019ൽ ഇടുപ്പിന് ശസ്ത്രക്രീയ നടത്തിയ ശേഷം ടെന്നിസ് ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ മറെയ്ക്ക് സാധിക്കുന്നില്ല. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ തളരില്ലെന്ന സൂചനയാണ് മറെ നൽകുന്നത്. എക്സ് പ്ലാറ്റ്ഫോമിലാണ് മറെ തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ കഴിവിനെ തകർക്കാൻ ആർക്കും കഴിയില്ല. താൻ ഇപ്പോൾ ഒരു പ്രതിസന്ധിയിലാണ്. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ആളുകളും പരാജയം സമ്മതിക്കും. എന്നാൽ താൻ അങ്ങനെയല്ല. തന്റെ കഴിവിനെ പറ്റി തനിക്ക് ബോദ്ധ്യമുണ്ട്. കഠിനാദ്ധ്വാനം തുടരും. ടെന്നിസിലെ നേട്ടങ്ങൾ എക്കാലത്തേയ്ക്കും ഉള്ളതാണെന്നും മറെ വ്യക്തമാക്കി.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT