Sports

ലോക ഒന്നാം നമ്പർ നേട്ടം; രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ആഘോഷിച്ച് നൊവാക് ജോക്കോവിച്ച്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ തകർപ്പൻ പ്രകടനത്തിന് ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയെ തേടി ഒരു നേട്ടമെത്തി. ടെന്നിസ് ഡബിൾസ് ലോക റാങ്കിങ്ങിൽ ആദ്യമായി ബൊപ്പണ്ണ ഒന്നാം നമ്പർ താരമായി. ഈ നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരമാണ് ബൊപ്പണ്ണ. 43-ാം വയസിലാണ് താരത്തിന്റെ നേട്ടം. പിന്നാലെ ഇന്ത്യൻ ഇതിഹാസത്തെ അഭിനന്ദിക്കുകയാണ് സിംഗിൾസിലെ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്.

ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയാണ് ജോക്കോവിച്ച് തന്റെ പ്രതികരണം അറിയിച്ചത്. ബൊപ്സിന് അഭിനന്ദനങ്ങൾ. താങ്കളുടെ പരിശ്രമം മികച്ചതാണ്. ഇത്ര ചെറുപ്പത്തിൽ ഈ നേട്ടത്തിൽ എത്തുന്നത് ഏറെ ആകർഷണമാണ്. സെർബിയൻ താരം പറഞ്ഞു.

ഓസ്ട്രേലിയൻ ഓപ്പണിൽ മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ് രോഹൻ ബൊപ്പണ്ണ. ഇന്ന് നടന്ന സെമിയിൽ വിജയിച്ചതോടെ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പണിന്റെ കലാശപ്പോരിന് യോഗ്യത നേടി. ഫൈനൽ വിജയിച്ചാൽ കരിയറിൽ ആദ്യമായി ​ഗ്രാൻഡ്സ്ലാം നേട്ടവും ബൊപ്പണ്ണയ്ക്ക് സ്വന്തമാക്കാം.

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

SCROLL FOR NEXT