Sports

ഇന്ത്യന്‍ ഓപ്പണ്‍; ഫൈനലില്‍ പൊരുതിവീണ് സാത്വിക്-ചിരാഗ് സഖ്യം, കിരീടം കൊറിയയ്ക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ പൊരുതിവീണ് സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം. ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ കൊറിയയുടെ സിയോ സ്യൂങ് ജെ- കാങ് മിന്‍ ഹ്യുക്ക് സഖ്യത്തോടാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് ദക്ഷിണ കൊറിയ കിരീടമണിഞ്ഞത്.

ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന മത്സരത്തില്‍ ഒരു സെറ്റിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ലോക ചാമ്പ്യന്മാര്‍ക്കെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ആവര്‍ത്തിച്ച് പിഴവുകള്‍ വരുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്ത്യയുടെ മുന്‍നിര പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്- ചിരാഗ് സഖ്യം ഫൈനലില്‍ പരാജയപ്പെടുന്നത്. നേരത്തെ 2024 മലേഷ്യ ഓപ്പണ്‍ ഫൈനലിലും ഇന്ത്യന്‍ സഖ്യം പരാജയം വഴങ്ങിയിരുന്നു. സെമി ഫൈനലില്‍ കാങ് മിന്‍ ഹ്യൂക്ക്-സിയോ സ്യൂങ് ജെ സഖ്യത്തെ തന്നെ കീഴ്‌പ്പെടുത്തിയാണ് സാത്വിക്- ചിരാഗ് മലേഷ്യന്‍ ഓപ്പണ്‍ ഫൈനലിലെത്തിയത്.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT