Sports

ഇവിടെ എന്തും പോകും; ‌ക്രിക്കറ്റിലും ബാസ്കറ്റ്ബോളിലും ഓട്ടമത്സരത്തിലും താരം ജോക്കോവിച്ച്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ യോ​ഗ്യതാ മത്സരങ്ങൾ പുരോ​ഗമിക്കുകയാണ്. അതിനിടെ ടെന്നീസ് കോർട്ടിൽ നൊവാക് ജോക്കോവിച്ചും ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തും കണ്ടുമുട്ടി. പിന്നെ ജോക്കോവിച്ച് ക്രിക്കറ്റും സ്റ്റീവ് സ്മിത്ത് ടെന്നീസും കളിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ആദ്യം സ്മിത്തിന്റെ പന്തിനെ നേരിടാൻ ജോക്കോവിച്ചിന് കഴിഞ്ഞില്ല. എന്നാൽ അടുത്ത പന്ത് നേരിടുന്നതിന് മുമ്പായി ജോക്കോവിച്ച് തന്റെ റാക്കറ്റ് കൈയ്യിലെടുത്തു. റാക്കറ്റുകൊണ്ട് സ്മിത്തിന്റെ പന്തിനെ ​ഗ്യാലറിയിലെത്തിക്കുകയും ചെയ്തു. പിന്നെ സ്മിത്ത് ടെന്നിസ് കളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഇതുപോലെ അമേരിക്കൻ താരം അലൻ വില്യംസിനൊപ്പം ബാസ്കറ്റ്ബോൾ കളിക്കുന്നതും ഓസ്ട്രേലിയൻ വീൽചെയർ ടെന്നിസ് താരം ഹീത്ത് ഡേവിഡ്സണൊപ്പം വീൽചെയർ ടെന്നിസ് കളിക്കുന്നതും ഓസ്ട്രേലിയൻ ഓട്ട മത്സര താരമായ പീറ്റർ ബോളിനൊപ്പം ജിംനാസ്റ്റ് ജോർജിയ​ ​ഗോഡ്‌വിനൊപ്പവും ജോക്കോവിച്ച് മത്സരിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT