Sports

മലേഷ്യ ഓപ്പൺ; സ്വാതിക്-ചിരാ​ഗ് സഖ്യം ക്വാർട്ടറിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ക്വാലംപൂർ: മലേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ സ്വാതിക് സായിരാജ് റെങ്കിറെഡ്ഡി-ചിരാ​ഗ് ഷെട്ടി സഖ്യത്തിന് വിജയം. ഫ്രാൻസിന്റെ റോണൻ ലാബാർ-ലൂക്കാസ് കോർവി സഖ്യത്തെയാണ് ഇന്ത്യൻ സംഘം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ​ഗെയിമുകൾക്കാണ് ഇന്ത്യൻ സംഘത്തിന്റെ വിജയം. സ്കോർ 21-11, 21-18.

ആദ്യ ​ഗെയിമിന്റെ തുടക്കത്തിൽ ഇന്ത്യൻ സഖ്യം തകർപ്പൻ മുന്നേറ്റം നടത്തി. ഒരു ഘട്ടത്തിൽ 10-1ന് ലീഡ് ചെയ്തു. എന്നാൽ പിന്നീട് ഫ്രഞ്ച് സംഘം തിരിച്ചുവന്നു. ഇന്ത്യൻ സഖ്യം 14 പോയിന്റിൽ എത്തിയപ്പോൾ ഫ്രഞ്ച് ടീം 11 പോയിന്റിലെത്തി. എന്നാൽ പിന്നീട് സ്വാതികും ചിരാ​ഗും ശ്രദ്ധയോടെ കളിച്ചു. ഇതോടെ 21-11ന് ആദ്യ ​ഗെയിം ഇന്ത്യൻ സംഘം പി‌ടിച്ചെടുത്തു.

രണ്ടാം ​ഗെയിമിൽ പോരാട്ടം കടുത്തു. ഇത്തവണ ഫ്രഞ്ച് സംഘമാണ് മുന്നേറിയത്. ഒരു ഘട്ടത്തിൽ 4-11ന് ഫ്രഞ്ച് ടീം ലീഡ് ചെയ്തു. എന്നാൽ സ്വാതികിന്റെയും ചിരാ​ഗിന്റെയും വാശിയേറിയ പോരാട്ടം മത്സരം ആവേശകരമാക്കി. ശക്തമായ തിരിച്ചുവരവിനൊടുവിൽ ഇന്ത്യൻ സഖ്യം സ്കോർ 16-16ന് തുല്യമാക്കി. ഒടുവിൽ 21-18ന് ​ഗെയിം പിടിച്ചെടുക്കുകയും ചെയ്തു.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT