Special

എല്ലായിടത്തും ബാറ്റിംഗ് വിസ്ഫോടനം; മോദി സ്റ്റേഡിയത്തിൽ സ്കോറിംഗ് പിന്നോട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പ് ബാറ്റിം​ഗ് വിസ്ഫോടനത്തിന്റെ സീസൺ എന്നാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡുകൾ ഈ സീസണിൽ തകർന്നുവീണു. 13 വേദികളിലായി 70 മത്സരങ്ങളാണ് സീസണിൽ നടക്കുന്നത്. ഇതിൽ 10 വേദികളിലും ഇതിനോടകം മത്സരങ്ങൾ നടത്തിക്കഴിഞ്ഞു.

ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത് 549 റൺസാണ്. സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നിന് 287 എന്ന റെക്കോർഡ് സ്കോർ ഉയർത്തി. സീസണിൽ രണ്ടാം ഉയർന്ന ടോട്ടൽ അടിച്ചതും സൺറൈസേഴ്സ് താരനിരയാണ്. മൂന്നിന് 277 എന്ന ടോട്ടൽ ഹൈദരാബാദിലെ സ്വന്തം സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് അടിച്ചെടുത്തു.

വിശാഖപട്ടണത്ത് കൊൽക്കത്തയുടെ ഏഴിന് 272 റൺസ് പിറന്നു. വാങ്കഡെയിൽ മുംബൈ ഇന്ത്യൻസ് അഞ്ചിന് 234 റൺസ് എന്ന റൺമല ഉയർത്തി. ഈഡൻ ​ഗാർഡനിൽ എട്ടിന് 224 റൺസ് നേടി റൺഫെസ്റ്റ് നടത്തിയത് രാജസ്ഥാൻ റോയൽസ് ആണ്. ചെപ്പോക്കിൽ ചെന്നൈ ആറിന് 206 റൺസ് അടിച്ചുകൂട്ടി.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. എല്ലാ സ്റ്റേഡിയങ്ങളും ബാറ്റർമാർക്ക് അനുകൂല വിക്കറ്റ് ഒരുക്കുമ്പോൾ മോദി സ്റ്റേഡിയത്തിൽ ബൗളർമാർക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സീസണിൽ പഞ്ചാബ് കിം​ഗ്സ് നേടിയ ഏഴിന് 200 റൺസാണ് അഹമ്മദാബാദിലെ ഏറ്റവും ഉയർന്ന സ്കോർ. ഈ ഒരു മത്സരം ഒഴിവാക്കിയാൽ ബൗളർമാരുടെ പ്രകടനങ്ങളാണ് മത്സരവിധി നിർണയിച്ചത്.

ഡൽഹി ക്യാപിറ്റൽസും ​ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വന്നപ്പോൾ ബൗളർമാർ ആധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത ​​ഗുജറാത്ത് സ്വന്തം സ്റ്റേഡിയത്തിൽ തകർന്നടിഞ്ഞു. വെറും 89 റൺസിന് ശുഭ്മൻ ​ഗില്ലും സംഘവും തകർന്നുവീണു. മറുപടി പറഞ്ഞ ഡൽഹിക്കും നാല് വിക്കറ്റുകൾ നഷ്ടമായി. വിക്കറ്റ് വീഴ്ച ഉണ്ടായാലും വേ​ഗത്തിൽ റൺസ് അടിക്കാനായിരുന്നു ഡൽഹിയുടെ തീരുമാനം. അല്ലെങ്കിൽ ഒരുപക്ഷേ ഈ ചെറിയ സ്കോർ ​ഗുജറാത്ത് പ്രതിരോധിച്ചേനെ.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT