News

ജോസച്ചായന്റെ ഡയലോഗുകൾ തിയേറ്റർ കുലുക്കുമോ?; 'ടർബോ' ഡബ്ബിങ്ങിന് മമ്മൂക്കയെത്തി, ചിത്രം വൈറൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള സിനിമകൾ തിയേറ്ററുകളിൽ 100 കോടിയും 200 കോടിയും നേടി ആഘോഷമാവുകയാണ്. ആ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ടർബോ. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സിനിമയുടെ ഡബ്ബിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. മമ്മൂട്ടി ഡബ്ബിങിനെത്തുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തീപ്പൊരി ഡയലോഗുകൾ കൊണ്ട് തിയേറ്ററുകളിൽ ആരവം തീർക്കുന്ന മമ്മൂട്ടി മാജിക്ക് ടർബോയിലും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിൽ വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേഴ്സ് എത്തുന്നത് അപൂർവ്വമായ കാര്യമാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷയ്ക്ക് അപ്പുറമാകും ടർബോയിലെ ഫൈറ്റ് സ്വീക്വൻസുകൾ എന്നത് ഉറപ്പാണ്. ജൂൺ 13 നാണ് സിനിമയുടെ റിലീസ്.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT