News

'മമ്മൂക്ക ഇതൊക്കെ രാജമാണിക്യത്തിലെ ചെയ്തതാണ്'; രംഗയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് ഫഹദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'ആവേശം' കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ് കവർന്നെടുക്കുന്നുണ്ട് ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം. ഒരേസമയം ചിരിപ്പിക്കുകയും ആവേശത്താൽ കയ്യടിപ്പിക്കുകയും ചെയ്യുന്നുണ്ട് കഥാപാത്രം. ഇപ്പോഴിതാ രംഗയായതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഫഹദ്.

രംഗ ഒരേസമയം ലൗഡാണ്. അതോടൊപ്പം അയാളിൽ സ്നേഹമുണ്ട്, ആശങ്കയുണ്ട്. അതിന് മറുവശത്തായി അയാൾക്ക് സങ്കടമുണ്ട്. ഈ ഘടകങ്ങളെല്ലാം ഒരാളിലേക്ക് കൊണ്ടുവരുന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഇതാദ്യമായി ചെയ്യുന്ന വ്യക്തിയല്ല താൻ. മമ്മൂട്ടി ഇതൊക്കെ രാജമാണിക്യത്തിലെ ചെയ്തതാണ് എന്ന് ഫഹദ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ആവേശം ആഗോളതലത്തിൽ 100 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

താനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT