News

ശതകോടിയിലേയ്ക്ക് കുതിച്ച് 'വർഷങ്ങൾക്കു ശേഷം'; 50 കോടി ക്ലബ്ബിൽ ഉടൻ ഇടം നേടും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മികച്ച അനുഭവം സമ്മാനിച്ച 'വർഷങ്ങൾക്കു ശേഷം' ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിഷു റിലീസായെത്തിയ ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ നിന്ന് 45 കോടി സ്വന്തമാക്കി. ചിത്രം ഉടൻ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പിവിആറിൽ വീണ്ടും പ്രദർശനം ആരംഭിച്ചതിന് ശേഷം മികച്ച കളക്ഷൻ എല്ലാ ചിത്രങ്ങൾക്കും ലഭിക്കുന്നുണ്ട്. കേരള ബോക്‌സ് ഓഫീസിൽ നിന്ന് 15.25 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 100 കോടി കടക്കാനുള്ള എല്ലാ സാധ്യതകളും വർഷങ്ങൾക്കു ശേഷത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്സോഫീസിൽ നിന്നും 3 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ഫഹദ് ഫാസിൽ നായകനായ 'ആവേശ'ത്തിനൊപ്പം എത്തിയ വർഷങ്ങൾക്കു ശേഷവും പ്രേക്ഷക പ്രീതി നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ആവേശം റിലീസ് ചെയ്ത് അഞ്ചാം ദിവസമാണ് 50 കോടി നേടിയത്. അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം 50 കോടി ക്ലബ്ബിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

കാറിനുള്ളില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നാല് കോടിയോളം രൂപയുടെ കടബാധ്യതയെന്ന് സൂചന

രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

SCROLL FOR NEXT