News

മോഹൻലാൽ ശ്രീനിവാസൻ കോംബോ; ആരോഗ്യം അനുവദിച്ചാൽ സിനിമ ഉണ്ടാകുമെന്ന് ശ്രീനിവാസൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ് ശ്രീനിവാസൻ. തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു മോഹൻലാൽ-ശ്രീനിവാസൻ ചിത്രം മലയാളത്തിൽ ഉണ്ടാകുമെന്നും നടൻ ശ്രീനിവാസൻ പറഞ്ഞു.

സിനിമ കണ്ടതിനു ശേഷം സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍ പറഞ്ഞു കൊടുത്തതായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു.

സിനിമ കണ്ടപ്പോള്‍ തനിക്കും നൊസ്റ്റാള്‍ജിയ തോന്നിയെന്നും നിവിന്‍ പോളി നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധ്യാനിനെയും പ്രണവിനെയും പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിച്ചോ എന്ന ചോദ്യത്തിന് അവര്‍ മിമിക്രി കാണിച്ചില്ലെന്നും അവരുടേതായ രീതിയില്‍ നന്നായി ചെയ്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിനീത് ഇതുവരെ സ്ക്രിപ്റ്റ് ഒന്നും ചോദിച്ചില്ലെന്നും ആവശ്യമാണെങ്കില്‍ സ്ക്രിപ്റ്റ് നല്‍കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മോഹന്‍ലാലും ശ്രീനിവാസനും ഒരുമിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടുണ്ടെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനായാണ് ഇത് നടക്കാത്തതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT