News

അർജുൻ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാർ; 'ബ്രൊമാൻസ്' പ്രഖ്യാപിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'18 പ്ലസ്' എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബ്രൊമാൻസ്' പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. കലാഭവൻ ഷാജോൺ , ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

നസ്ലൻ, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ജോ ആൻഡ് ജോ' ചിത്രവും അരുൺ ഡി ജോസ് സംവിധാനത്തിലൊരുങ്ങിയതാണ്. അർജുൻ അശോകന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രമായിരുന്നു 'ഭ്രമയുഗം'. മമ്മൂട്ടി നായകനായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് മികച്ച സ്വീകരണാമായിരുന്നു ലഭിച്ചിരുന്നത്.

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

രാജ്യം വിട്ടെന്ന് രാഹുല്‍; 'ഞാന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

SCROLL FOR NEXT