News

'ഷോ സ്റ്റീലർ നിവിൻ പോളി ഈസ് ബാക്ക്'; 'വർഷങ്ങൾക്കു ശേഷം' അടിമുടി കയ്യടി വാങ്ങി നടൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തകർപ്പൻ പ്രകടനങ്ങൾ കൊണ്ടും കോമഡി ടൈമിംഗ് കൊണ്ടും തീയേറ്ററുകളിൽ കയ്യടി നേടിയ നടനാണ് നിവിൻ പോളി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്റെ സിനിമകൾക്ക് പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന പരാതി ഉയരുന്നുണ്ടായിരുന്നു. എന്നാൽ ആ പരാതികൾക്ക് ഇന്ന് അവസാനമായിരിക്കുകയാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പുതിയ ചിത്രം വർഷങ്ങൾക്കു ശേഷം റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സമൂഹ മാധ്യമങ്ങളിൽ നിവിൻ പോളിയാണ് ട്രെൻഡ്. വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലൂടെ ആ പഴയ നിവിൻ പോളി തിരിച്ചു വന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ 'ഷോ സ്റ്റീലർ' എന്നാണ് പല പ്രേക്ഷകരും നടന്റെ പ്രകടനത്തെ വിശേഷിപ്പിക്കുന്നത്.

'നിവിൻ ആണലോ അവൻ തിരിച്ചു വരും. ഒന്ന് എന്റെർടൈന്‍ ചെയ്യാൻ പറഞ്ഞപ്പോൾ കയറി അങ്ങ് മേഞ്ഞിട്ടുണ്ട്', 'രണ്ടാം പകുതി നിവിൻ പോളി ഇല്ലാതെ ആലോചിക്കാൻ സാധിക്കില്ല', 'കേറി അങ്ങ് മേഞ്ഞിട്ടുണ്ട്. വെൽക്കം ബാക്ക് എന്റർടെയ്നർ' എന്നിങ്ങനെ പോകുന്നു നിവിന്റെ പ്രകടനത്തെക്കുറിച്ചുള്ള കമന്റുകൾ. വർഷങ്ങൾക്കു ശേഷത്തിൽ കണ്ടത് വെറും തുടക്കം മാത്രമാണെന്നും അടുത്ത മാസം റിലീസ് ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയിൽ ബാക്കി നിവിന്റെ പ്രകടനം എന്നും ആരാധകർ പറയുന്നുണ്ട്.

മെയ് ഒന്നിനാണ് മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളിലെത്തുക. നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ജന ഗണ മന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. മാജിക് ഫ്രയ്മ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT