News

'അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ഛോട്ടേ മിയാൻ 1100 കോടി നേടും'; ആത്മവിശ്വാസത്തിൽ നിർമ്മാതാവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'ബഡേ മിയാന്‍ ചോട്ടേ മിയാന്‍'. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസിന് ഒരുങ്ങുന്ന സിനിമയെക്കുറിച്ച് വലിയ ആത്മവിശ്വാത്തിലാണ് നിർമ്മാതാക്കളായ ജാക്കി ഭഗ്നാനിയും വഷു ഭഗ്നാനിയും.

ഇരുവരും ചേർന്നൊരുക്കിയ വീഡിയോയിലാണ് ഈ ആത്മവിശ്വാസം പങ്കുവെച്ചത്. ജാക്കി ഭഗ്നാനി സ്വയം 'ഛോട്ടേ മിയാൻ' എന്നും വഷു ഭഗ്നാനിയെ 'ബഡേ മിയാൻ' എന്നും പരിചയപ്പെടുത്തി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് 'ടെൻഷൻ അടിക്കേണ്ട, ലോകമെമ്പാടും 1100 കോടി രൂപ ഉറപ്പിച്ചു' എന്ന് വഷു പറയുന്നു. അതിന് ജാക്കി 'തഥാസ്തു' എന്ന് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.

അക്ഷയ് കുമാറിൻ്റെയും ടൈഗർ ഷറോഫിൻ്റെയും അവസാനത്തെ കുറച്ച് സിനിമകൾ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനാൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ എന്ന് നേരത്തെ വഷുവിനോട് ഒരു അഭിമുഖത്തിൽ ചോദ്യം വന്നിരുന്നു. 'അതെല്ലാം സിനിമകൾക്ക് അനുസരിച്ചിരിക്കും. അവർ രണ്ടാളും മികച്ച അഭിനേതാക്കളാണ്. ടെൻഷൻ അടിക്കേണ്ട കാര്യമില്ല. ഷാരൂഖ് ഖാനെ ഉദാഹരണമായി എടുത്താൽ മതി. കഴിഞ്ഞ കുറച്ച വർഷങ്ങൾ അദ്ദേഹത്തിന്റെ സിനിമകൾക്ക് മികച്ച പ്രതികരണം നേടാൻ കഴിഞ്ഞില്ല. എന്നാൽ 2023 ൽ അദ്ദേഹം തിരിച്ചുവന്നു, മൂന്നു സിനിമകളും സൂപ്പർഹിറ്റുകളാക്കി,' എന്നായിരുന്നു വഷു ഭഗ്നാനി മറുപടി നൽകിയത്.

അതേസമയം ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ഈ മാസം 10 ന് തിയേറ്ററുകളിലെത്തും. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT