News

പൃഥ്വിരാജിലെ നജീബിനെ തിരഞ്ഞെടുത്തത് ഇങ്ങനെ; ആടുജീവിതം ക്യാരക്ടർ സ്‌കെച്ചുകൾ പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. സിനിമയ്ക്കായി, നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ പ്രേക്ഷകരെ അടിമുടി ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ആടുജീവിതത്തിനായി വരച്ച പൃഥ്വിരാജിന്റെ സ്‍കെച്ചുകൾ പുറത്തുവിട്ടിരിക്കുകയാണ് കോൺസപ്റ്റ് ആർട്ടിസ്റ്റ് സേതു ശിവാനന്ദൻ.

ആടുജീവിതത്തിൽ നിരവധി ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ് എത്തിയത്. ഇതിനായി ബ്ലെസിയുടെ നിർദേശപ്രകാരം വരച്ച ചിത്രങ്ങളാണ് സേതു പുറത്തുവിട്ടത്. ഈ സ്കെച്ചുകളിൽ നിന്നാണ് നജീബിന്റെ രൂപങ്ങൾ തിരഞ്ഞെടുത്തത്. ഒടിയൻ, കുറുപ്പ്, മലൈക്കോട്ടൈ വാലിബൻ, ബറോസ് തുടങ്ങിയ സിനിമകളുടെ കോൺസപ്റ്റ് ആർട്ടിസ്റ്റ് ആണ് സേതു ശിവാനന്ദൻ.

അതേസമയം ആഗോളതലത്തിൽ 82 കോടി രൂപയിലധികം നേടി ആടുജീവിതത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളിൽ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതിൽ സംശയമില്ല.

ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

SCROLL FOR NEXT